തൊഴിലുറപ്പ് തൊഴിലാളികളെ തേനീച്ചക്കൂട്ടം ആക്രമിച്ചു

Advertisement

തിരുവനന്തപുരം വിതുര തൊളിക്കോട് പൊൻപാറയിൽ തൊഴിലുറപ്പ് തൊഴിലാളികളെ തേനീച്ചക്കൂട്ടം ആക്രമിച്ചു.ജോലിക്കിടെ എട്ടുപേർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഇതിൽ മൂന്നുപേരുടെ നില അല്പം ഗുരുതരമായി തുടരുന്നു. ഇവർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ജോലിക്കിടെ ചപ്പുചവറുകൾ കൂട്ടിയിട്ട് കത്തിക്കുന്നതിനിടയിൽ തേനീച്ചക്കൂടും തീയിൽപ്പെട്ടു. തുടർന്നാണ് തൊഴിലാളി സംഘത്തിനെ നേരെ ആക്രമണമുണ്ടായത്. പരിക്കുകളേറ്റവർ വിതുര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.