ഗവര്‍ണര്‍ കേരള സര്‍വകലാശാല സെനറ്റിലേക്ക് നാമനിര്‍ദ്ദേശം ചെയ്ത ഏഴ് അംഗങ്ങള്‍ പോലീസ് സുരക്ഷ ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍

Advertisement

തിരുവനന്തപുരം : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേരള സര്‍വകലാശാല സെനറ്റിലേക്ക് നാമനിര്‍ദ്ദേശം ചെയ്ത ഏഴ് അംഗങ്ങള്‍ പോലീസ് സുരക്ഷ ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.

എസ്എഫ്ഐ ,ഡിവൈഎഫ്ഐ , സിപിഎം പ്രവര്‍ത്തകരില്‍ നിന്ന് ഭീക്ഷണിയുണ്ടെന്നും ചുമതല നിര്‍വഹിക്കാന്‍ പോലീസ് സുരക്ഷ വേണെന്നുമാണ് ഹര്‍ജിക്കാരുടെ ആവശ്യം.

എസ്എഫ്ഐ കേരള സംസ്ഥാന കമ്മിറ്റി ഗവര്‍ണറെ എവിടെ കണ്ടാലും കരിങ്കൊടി കാണിക്കുമെന്നാണ് ആഹ്വാനം ചെയ്യ്തരിക്കുന്നത്. എസ് എഫ് ഐ യുടെ പ്രതിക്ഷേധങ്ങള്‍ക്കിടയിലാണ് വെളളിയാഴ്ച യാണ് സെനറ്റ് യോഗംചേരുന്നത്. സര്‍വകലാശാല സെനറ്റ് യോഗം ചേരാനിരിക്കെയാണ് സെനറ്റ് അംഗങ്ങളായ അഡ്വ. കെവി മഞ്ജു , പിഎസ് ഗോപകുമാര്‍ അടക്കമുളളവര്‍ ഹൈക്കോടതിയെ സമീപിച്ചത്. ഭരണപരമായ ചുമതല നിര്‍വഹിക്കാന്‍ സൗകര്യമൊരുക്കമെന്നാവശ്യപ്പെട്ട കത്ത് നല്‍കിയിട്ടു പോലീസ് നിഷ്‌ക്രിയരായെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ ഗവര്‍ണര്‍ നാമനിര്‍ദ്ദേശം ചെയ്ത അംഗങ്ങള്‍ക്കെതിരാണുണ്ടായ പ്രതിക്ഷേധവും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഹര്‍ജിയില്‍ പോലീസ് നിലപാട് കോടതി നാളെ വീണ്ടും പരിഗണിക്കും.