ആലുവ. കുട്ടമശ്ശേരിയില്‍ ഏഴു വയസ്സുകാരനെ ഇടിച്ചിട്ട ശേഷം കടന്നുകളഞ്ഞ കാര്‍ പോലീസ് കണ്ടെത്തി. മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവില്‍ ഇടപ്പള്ളിയില്‍ നിന്നുമാണ് കാര്‍ എടുത്തത്.
കാര്‍ ഉടമയെയും കാര്‍ ഓടിച്ചയാളെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവരെ ആലുവ പോലീസ് സ്റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്തു വരികയാണ്. അപകടത്തില്‍ പരിക്കേറ്റ കുട്ടിയുടെ നില അപകടകരമായി തുടരുകയാണ്.
കാര്‍ ഇടിച്ച വിവരം അറിഞ്ഞില്ലെന്നും ശ്രദ്ധിച്ചില്ലെന്നുമാണ് കാര്‍ ഓടിച്ചിരുന്നയാള്‍ പ്രാഥമികമായ പോലീസിന്റെ ചോദ്യം ചെയ്യലില്‍ നല്‍കിയിട്ടുള്ള മൊഴി. കലൂര്‍ ഐഎംഎയ്ക്ക് സമീപമുള്ളയാളിന്റെ ടാറ്റാ ടിയാഗോ കാറാണ് ആളെ ഇടിച്ചിട്ട ശേഷം കടന്നുകളഞ്ഞത്. കാര്‍ ഉടമയെ ചോദ്യ ചെയ്തപ്പോള്‍ താനായിരുന്നില്ല വാഹനം ഓടിച്ചതെന്നും ഒരു ബന്ധുവാണ് കാര്‍ കൊണ്ടുപോയതെന്നും പറഞ്ഞു.
തുടര്‍ന്നാണ് കാര്‍ ഓടിച്ചയാളെ പിടികൂടിയത്. കാറിനുവേണ്ടി ഇന്നലെ മുതല്‍ പോലീസ് പരിശോധനകള്‍ നടന്നിരുന്നു. ഇന്നലെ തന്നെ വിവരങ്ങള്‍ കിട്ടിയിരിന്നെങ്കെിലും കാര്‍ കണ്ടെത്താനായിരുന്നില്ല. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടിയുടെ നില അപകടകരമായി തുടരുകയാണ്. ശ്വാസകോശത്തിനും കരളിനും തലച്ചോറിനും പരിക്കേറ്റ കുഞ്ഞ് വെന്റിലേറ്ററിലാണ്. 24 മണിക്കൂര്‍ നിരീക്ഷണത്തിലാണ്.