തൃപ്പൂണിത്തുറ സ്ഫോടനം: ക്ഷേത്ര ഭാരവാഹികൾ ഉൾപ്പെടെ അഞ്ച് പേർ കൂടി അറസ്റ്റിൽ

Advertisement

കൊച്ചി: തൃപ്പൂണിത്തുറയിൽ രണ്ട് പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനത്തിൽ 5 പേർ കൂടി അറസ്റ്റിൽ. അടിമാലിയിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ക്ഷേത്രം കമ്മിറ്റി ഭാരവാഹികൾ ഉൾപ്പെടെയുള്ളവരെ പിടികൂടിയത്.
12-ാം തീയതി രാവിലെ പത്തരയോടെയാണ് ചൂരക്കാട്ട് പുതിയകാവ് ഭഗവതി ക്ഷേത്ര താലപ്പൊലിയുടെ ഭാഗമായി വെടിക്കെട്ടിനുള്ള പടക്കങ്ങൾ സൂക്ഷിച്ച സ്ഥലത്ത് ഉഗ്ര സ്ഫോടനം ഉണ്ടായത്. 2 പേർ മരിച്ചു.4 പേർക്ക് ഗുരുതര പരിക്കേറ്റു.നിരവധി വീടുകൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിരുന്നു.
സ്ഫോടനം സംബന്ധിച്ച് ജില്ലാ കളക്ടർ ഇന്ന് രാവിലെ 11ന് സ്ഥലം സന്ദർശിക്കും.

Advertisement