കേരളത്തിൽ സപ്ലൈകോ വഴി വിതരണം ചെയ്യുന്ന 13 സബ്സിഡി സാധനങ്ങളുടെ വില ഇനി മുതൽ വർധിക്കും. 55 ശതമാനം സബ്സിഡി 35 ശതമാനമായി വെട്ടിക്കുറയ്ക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
വിപണിവില കൂടുന്നതും കുറയുന്നതും അനുസരിച്ച് സബ്സിഡി ഉൽപന്നങ്ങളുടെ വിലയിവും മാറ്റം വരുത്താനും യോഗത്തിൽ തീരുമാനമായി. 2016ൽ ആദ്യ പിണറായി സർക്കാരിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു സബ്സിഡി സാധനങ്ങളുടെ വില കൂട്ടേണ്ടതില്ലെന്ന്. ആ തീരുമാനത്തിനാണ് തുടർ ഭരണം ലഭിച്ച് മൂന്നാം വർഷം പിന്നിടുമ്പോൾ മാറ്റം വരുന്നത്. നവംബർ മാസത്തിലാണ് എൽഡിഎഫ് നേതൃയോഗം വില വർധിപ്പിക്കാമെന്ന് തീരുമാനിച്ചത്. തുടർന്ന് സർക്കാർ ഇതിനായി വിദഗ്ദധ സമിതിയെ നിയോഗിച്ചു. ഇവർ സമർപ്പിച്ച റിപ്പോർട്ട് അംഗീകരിച്ചാണ് മന്ത്രിസഭായോഗത്തിന്റെ തീരുമാനം.