ബംഗളുരു. മാസപ്പടി കേസില്‍ സിഎംആര്‍എല്‍ – എക്സാലോജിക് ഇടപാടില്‍ മൂന്ന് വര്‍ഷം മുന്‍പ് അന്വേഷണം ആരംഭിച്ചതായി എസ്എഫ്ഐഒ കോടതിയില്‍. 2021 ജനുവരിയിലാണ് ചട്ടവിരുദ്ധ ഇടപാടില്‍ ബെംഗളുരു ആര്‍ഒസി അന്വേഷണം തുടങ്ങിയത്
വിഷയത്തില്‍ വീണ വിജയനെ മുന്‍പ് ചോദ്യം ചെയ്തിരുന്നു. 2022 ജൂലൈ 22നാണ് വീണയില്‍ നിന്നും നേരിട്ട് മൊഴിയെടുത്തത്. ബെംഗളുരു ആര്‍ഒസി മുന്‍പാകെയാണ് വീണ ഹാജരായത്. കേസില്‍ വീണ വിജയന് പിഴയിട്ടിരുന്നതായും എസ്എഫ്ഐഒ പറഞ്ഞു. 2021 മുതല്‍ അന്വേഷണം നടക്കുന്നതറിഞ്ഞിട്ടും 2022 നവംബറില്‍ വീണ കമ്പനി പൂട്ടി. അന്വേഷണം നടക്കവേയുള്ള ഈ നടപടി ചട്ടവിരുദ്ധമെന്നും എസ്എഫ്ഐഒ വ്യക്തമാക്കി. കര്‍ണ്ണാടക ഹൈക്കോടതിയിലെ എതിര്‍ സത്യവാങ്മൂലത്തിലാണ് വെളിപ്പെടുത്തല്‍