മാവേലിക്കര.നാടിനെ ഉല്‍സവലഹരിയിലാക്കി സംസ്കാരത്തിന്റെയും അനുഷ്ഠാനങ്ങളുടെയും ഉത്സവമായ ചെട്ടികുളങ്ങര ഭരണി ഇന്ന്. കുംഭഭരണിക്കായി ദേവി ക്ഷേത്രാങ്കണവും കരകളും ഒരുങ്ങി കഴിഞ്ഞു.
13 കരകളിൽ നിന്നുള്ള കെട്ടുകാഴ്ചകളാണ് ഇന്ന് സന്ധ്യയ്ക്ക് ക്ഷേത്രത്തിലെത്തി ഭഗവതിയെ വണങ്ങി കാഴ്ചക്കണ്ടത്തിൽ അണിനിരക്കുന്നത്. കുത്തിയോട്ട സംഘം ഘോഷയാത്രയായി ഇന്ന് രാവിലെ 6 മുതൽ ക്ഷേത്രത്തിലെത്തും. കുത്തിയോട്ട വീട്, കെട്ടുകാഴ്ച ചുവട് എന്നിവിടങ്ങളിൽ വച്ച് ചൂരൽ മുറിയിൽ നടക്കും. ഉത്സവത്തിന്റെ ഭാഗമായുള്ള എഴുന്നള്ളത്ത് നാളെ പുലർച്ചെ നാലിന് നടക്കും. എഴുന്നള്ളത്ത് ദർശിക്കുന്നത് പുണ്യ ദായകം ആണെന്നാണ് വിശ്വാസം. ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ ഇന്ന് നട അടക്കില്ല..