വാർത്താനോട്ടം

Advertisement

2024 ഫെബ്രുവരി 15 വ്യാഴം

BREAKING NEWS

👉കടമെടുപ്പ് പരിധിയിൽ ചർച്ച ഇന്ന്. കേരള ധനമന്ത്രിയുടെ നേതൃത്വത്തിൽ നാലംഗ സംഘം ഇന്ന് കേന്ദ്രമായി ചർച്ച നടത്തും

👉കർഷക സമരം നീളുന്നത് പാർട്ടിയെ ബാധിക്കുമെന്ന് ബിജെപി എംപിമാർ

👉 സമരം ചെയ്യുന്ന കർഷകസംഘടനകളുമായി കേന്ദ്രം ഇന്ന് ചർച്ച നടത്തും

👉തൃപ്പൂണിത്തുറ സ്ഫോടനം: ക്ഷേത്ര ഭാരവാഹികൾ ഉൾപ്പെടെ അഞ്ച് പേർ കൂടി അടിമാലിയിൽ നിന്ന് കസ്റ്റഡിയിൽ

👉ഓപ്പറേഷൻ ബേലൂർ മഖ്ന 5-ാം ദിവസവും തുടരുന്നു. ഇന്നലെ ആനകുളം തോൽപ്പെട്ടി റോഡ് മുറിച്ച് കടക്കുന്ന ദൃശ്യങ്ങൾ പുറത്ത്.

👉മുൻ ഡിജിപിയുടെ മകൾക്കെതിരെ കുറ്റപത്രം. മകൾ പോലീസ് ഡ്രൈവറെ മർദ്ദിച്ച
സംഭവത്തിൽ ഡ്രൈവർ ജാതി ആക്ഷേപം നടത്തിയെന്ന പരാതി കോടതി തള്ളി

👉 സംസ്ഥാനത്ത് സപ്ലൈകോ സബ്‌സിഡി കുറച്ചു; അരിയും പഞ്ചസാരയും ഉള്‍പ്പെടെ 13 ഇന സാധനങ്ങള്‍ക്ക് വില കൂടും, മൂന്ന് മാസത്തിലൊരിക്കൽ റിവ്യു നടത്തുമെന്ന് മന്ത്രി ജി ആർ അനിൽ

👉പാലക്കാട് കഞ്ചിക്കോട് കാട്ടാന ഇറങ്ങി കൊയ്യാറായ നെൽവയൽ നശിപ്പിച്ചു.

🌴കേരളീയം🌴

🙏ബജറ്റില്‍ മതിയായ തുക ലഭിച്ചില്ലെന്നു പരാതി ഉയര്‍ന്നിരുന്ന ഭക്ഷ്യവകുപ്പിന് 70 കോടി കൂടി അനുവദിച്ചതായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ഭക്ഷ്യവകുപ്പിന് അനുവദിച്ചത് 1930 കോടി രൂപയായിരുന്നു. ഇതോടെ 2000 കോടി രൂപയാക്കി വര്‍ധിപ്പിച്ചു.

🙏മാനന്തവാടിയില്‍ കൊലയാളി മോഴയാന ബേലൂര്‍ മഖ്നയെ തേടിയിറങ്ങിയ ദൗത്യസംഘത്തെ ആക്രമിക്കാന്‍ ഒപ്പമുള്ള മോഴയാന പാഞ്ഞടുത്തു.
വെടിയുതിര്‍ത്താണ് ആനയെ പിന്തിരിപ്പിച്ചത്.

🙏പൂര്‍ണമായും സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തെ ആദ്യത്തെ വിമാനത്താവളമായ കൊച്ചി സിയാല്‍, ഹരിതോര്‍ജ പദ്ധതികള്‍ വിപുലീകരിക്കുന്നു. ലോകത്തില്‍ ആദ്യമായി, ഒരു വിമാനത്താവളത്തില്‍, ഗ്രീന്‍ ഹൈഡ്രജന്‍ പ്ലാന്റ് സ്ഥാപിക്കാന്‍ സിയാല്‍ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍
ലിമിറ്റഡുമായി കരാര്‍ ഒപ്പുവച്ചു.

🙏കെഎസ്ആര്‍ടിസി
യിലെ പെന്‍ഷന്‍ കുടിശിക രണ്ടാഴ്ചക്കകം നല്‍കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. മൂന്നു മാസത്തെ പെന്‍ഷന്‍ കുടിശികയാണ് നല്‍കാനുള്ളത്.

🙏കേരള സര്‍വകലാശാല സെനറ്റിലേക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നാമനിര്‍ദ്ദേശം ചെയ്ത ഏഴംഗങ്ങള്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. സിപിഎം, എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവര്‍ത്തകരില്‍ നിന്ന് ഭീഷണിയുണ്ടെന്ന് ഹര്‍ജിക്കാര്‍ ആരോപിച്ചു.

🙏വെള്ളാപ്പള്ളി നടേശനെതിരായ മൈക്രോ ഫിനാന്‍സ് തട്ടിപ്പുകേസില്‍ വിജിലന്‍സ് കോടതി അയച്ച നോട്ടീസില്‍ വി.എസ് അച്ച്യുതാനന്ദനുവേണ്ടി മകന്‍ വി എ അരുണ്‍ കുമാര്‍ കോഴിക്കോട് വിജിലന്‍സ് കോടതിയില്‍
ഹാജരായി.

🙏കണ്ണൂര്‍ കൊട്ടിയൂരില്‍നിന്ന് പിടികൂടിയ കടുവ ചത്തത് ശ്വാസകോശത്തിലെ അണുബാധമൂലമാണെന്ന് പോസ്റ്റ്മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. ഇന്നലെ രാത്രിയാണ് മൃഗശാലയിലേക്ക് മാറ്റുന്നതിനിടെ വാഹനത്തില്‍ വച്ച് ചത്തത്. കടുവയുടെ ജഡം കത്തിക്കും.

🙏മനുഷ്യാവകാശ കമ്മീഷന്‍ അംഗമായി ആക്ടിംഗ് ചെയര്‍പേഴ്സണ്‍ കെ. ബൈജുനാഥിനു തുടര്‍നിയമനം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രിയും സ്പീക്കറും പ്രതിപക്ഷ നേതാവും അംഗങ്ങളായ സമിതിയാണ് തീരുമാനമെടുത്തത്.

🙏സംസ്ഥാന ട്രാന്‍സ്ജെന്‍ഡര്‍ കലോത്സവമായ ‘വര്‍ണ്ണപ്പകിട്ട്’ ശനിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെ തൃശൂരില്‍. തൃശൂര്‍ ടൗണ്‍ഹാള്‍, എഴുത്തച്ഛന്‍ സമാജം ഹാള്‍ എന്നിവിടങ്ങളിലാണു കലാപരിപാടികള്‍. ശനിയാഴ്ച വൈകുന്നേരം നാലിന് വിദ്യാര്‍ത്ഥി കോര്‍ണറില്‍നിന്ന് ടൗണ്‍ഹാളിലേക്കു ഘോഷയാത്ര നടക്കും.

🇳🇪 ദേശീയം 🇳🇪

🙏ഡല്‍ഹി വളഞ്ഞ കര്‍ഷകരുടെ നേതാക്കളുമായി കേന്ദ്രമന്ത്രി രാജ്നാഥ് സിംഗിന്റെ നേതൃത്വത്തിലുള്ള മന്ത്രിസംഘം ഇന്നു ചര്‍ച്ച നടത്തും. കൃഷിമന്ത്രി അര്‍ജുന്‍ മുണ്ട, വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുക്കും. വൈകുന്നേരം അഞ്ചിനു ചണ്ഡീഗഡിലാണു ചര്‍ച്ച.

🙏നാളെ ‘ഗ്രാമീണ്‍ ഭാരത് ബന്തി’ന്ഉന്നത ഉദ്യോഗസ്ഥരെകൂടി പങ്കെടുപ്പിച്ച് ഓണ്‍ലൈനായി ചര്‍ച്ച നടത്താമെന്ന നിര്‍ദേശം കര്‍ഷക നേതാക്കള്‍ തള്ളിയിരുന്നു.

🙏മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനു വീണ്ടും എന്‍ഫോഴ്സ്മെന്റിന്റെ നോട്ടീസ്. തിങ്കളാഴ്ച ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

🙏കോവിഡിനുശേഷം പല ലോകരാജ്യങ്ങളിലും ജനങ്ങള്‍ക്കു സര്‍ക്കാരില്‍ വിശ്വാസം നഷ്ടമായെങ്കില്‍ ഇന്ത്യയില്‍ സര്‍ക്കാരിലുള്ള വിശ്വാസം വര്‍ധിക്കുകയാണുണ്ടായതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുബൈയിലെ ലോക ഗവണ്‍മെന്റ് ഉച്ചകോടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

🙏സോണിയാഗാന്ധി രാജ്യസഭയിലേക്കു മല്‍സരിക്കാന്‍ രാജസ്ഥാനില്‍ നാമനിര്‍ദേശ പത്രിക നല്‍കി. ബിജെപിയിലേക്കു പോയേക്കുമെന്നു അഭ്യൂഹം പരക്കുന്നതിനിടെ കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി പട്ടികയില്‍നിന്ന് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥിനെ ഒഴിവാക്കി.

🙏പേടിഎമ്മിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം. വിദേശ നാണ്യ വിനിമയ ചട്ടം ലംഘിച്ചെന്ന് ആരോപിച്ചാണ് അന്വേഷണം. പേടിഎമ്മിനെതിരെ റിസര്‍വ് ബാങ്ക് നടപടിയെടുത്തതിനു പിറകേയാണ് എന്‍ഫോഴ്സ്മെന്റിന്റെ അന്വേഷണം.

🙏രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര കടന്നുപോയ ആസാമില്‍ കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് ഉള്‍പ്പെടെ പാര്‍ട്ടിയുടെ രണ്ട് എംഎല്‍എമാര്‍ പാര്‍ട്ടിയില്‍നിന്നു രാജിവച്ച് ബിജെപി സര്‍ക്കാറിനു പിന്തുണ പ്രഖ്യാപിച്ചു.

🙏കാര്‍ഗില്‍ വീരജവാന്‍ ക്യാപ്റ്റന്‍ വിക്രം ബത്രയുടെ മാതാവും ആം ആദ്മി പാര്‍ട്ടി മുന്‍ നേതാവുമായ കമല്‍ കാന്ത് ബത്ര ന്യൂഡല്‍ഹിയില്‍ അന്തരിച്ചു. 77 വയസായിരുന്നു.

🇦🇽 അന്തർദേശീയം 🇦🇴

🙏ക്ഷേത്രശിലയില്‍ ‘വസുധൈവ കുടുംബക’മെന്ന് കൊത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി അബുദാബിയിലെ ഹിന്ദു ക്ഷേത്രമായ ‘ബാപ്സ് ഹിന്ദു മന്ദിര്‍’ വിശ്വാസികള്‍ക്കായി സമര്‍പ്പിച്ചു. യുഎഇ പ്രസിഡന്റ് മുറൈഖയില്‍ നല്കിയ 27 ഏക്കര്‍ സ്ഥലത്താണ് ഏഴു ഗോപുരങ്ങളുള്ള ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്.

കായികം🏏

🙏അഞ്ച് മത്സരങ്ങളടങ്ങിയ ഇന്ത്യാ- ഇംഗ്ലണ്ട് ടെസ്റ്റ് സീരീസിലെ മൂന്നാമത്തെ മത്സരം ഇന്ന് രാജ്കോട്ടില്‍ ആരംഭിക്കും. ആദ്യ മത്സരത്തില്‍ അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങിയെങ്കിലും രണ്ടാമത്തെ മത്സരത്തില്‍ ജയം ഇന്ത്യക്കൊപ്പമായിരുന്നു.

🙏യുഎസിലും വെസ്റ്റിന്‍ഡീസിലുമായി നടക്കുന്ന ട്വന്റി20 ലോകകപ്പില്‍ ടീം ഇന്ത്യയെ രോഹിത് ശര്‍മ നയിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ. രോഹിത്തിന്റെ ക്യാപ്റ്റന്‍സിയില്‍ ബാര്‍ബഡോസില്‍ ഇന്ത്യ ലോകകപ്പ് ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.

Advertisement