വൈറ്റില മേൽപാലത്തിന്റെ കൈവരിയിലേക്ക് ലോറി ഇടിച്ചുകയറി അപകടം

Advertisement

കൊച്ചി.വൈറ്റില മേൽപാലത്തിന്റെ കൈവരിയിലേക്ക് ലോറി ഇടിച്ചുകയറി അപകടം.ഡ്രൈവർ ഉറങ്ങിപോയതാണ് അപകടകാരണം പരുക്കേറ്റ ഡ്രൈവറേ ആശുപത്രിയിലേക്ക് മാറ്റി.

ഇടപ്പള്ളിയിൽ നിന്നും അരൂരിലേക്ക് ഹോളോ ബ്രിക്സുമായി പോയ ലോറിയാണ് അപകടത്തിൽപെട്ടത്ത്. നിയന്ത്രണം വിട്ട ലോറി വൈറ്റില മേൽപാലത്തിന്റെ കൈവരിയും കവാടവും ഇടിച്ചു തകർത്തു.

വാഹനത്തിന്റെ ഡീസൽ ടാങ്ക് ചോർന്നിരുന്നു. പിന്നിട് ഫയര്ഫോഴ്‌സും പോലീസും ചേർന്ന് വാഹനം മാറ്റി. അല്പസമയം ഗതാഗതം തടസപ്പെട്ടു. പരുക്കേറ്റ ഡ്രൈവറെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യ നില തൃപ്തികരം.