ആൾമാറാട്ടം, സിപിഎം നേതാവിനെതിരെ അന്വേഷണം

Advertisement

തിരുവല്ല. ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ പേരിൽ ആൾമാറാട്ടം നടത്തിയ ഏരിയ കമ്മിറ്റി അംഗത്തിനെതിരെ സിപിഐഎമ്മിന്റെ അന്വേഷണ കമ്മീഷൻ.. തിരുവല്ല ഏരിയ കമ്മറ്റി അംഗം പ്രകാശ് ബാബു എന്ന കൊച്ചു പ്രകാശ് ബാബുവിനെതിരെയാണ് നെടുമ്പ്രം ലോക്കൽ സെക്രട്ടറിയുടെ പരാതിയിൽ അന്വഷണ കമ്മീഷനെ നിയോഗിച്ചത്.ഗുണ്ടാ നേതാവിന്റെ വിവാഹം നടത്താൻ ശ്രമിച്ച എന്ന പരാതിയിലാണിത്. പൊടിയാടി സ്വദേശിയായ ഗുണ്ടാ നേതാവിൻ്റെ വിവാഹത്തിനാണ് ഏരിയ കമ്മറ്റി അംഗം ഇടനില നിന്നത്.

തിരുവല്ല പൊടിയാടി സ്വദേശിയായ ഗുണ്ടാ നേതാവ് അമ്പലപ്പുഴ സ്വദേശിനിയുമായാണ് വിവാഹത്തിന് നീക്കം നടത്തിയത്. മുൻപ് ആർ എസ്സ് എസിൽ നിന്ന് സി പി ഐ എ മ്മിൽ ചേർന്ന ഇയാൾ പോക്സോ കേസിൽ ഉൾപ്പെട്ടതോടെ പാർട്ടി പുറത്താക്കിയിരുന്നു. വധുവിൻ്റെ വീട്ടിലെത്തി നെടുമ്പ്രം ലോക്കൽ സെക്രട്ടറി വിനയചന്ദ്രനാണെന്ന വ്യാജേനെ വിവാഹം നടത്തിയെടുക്കാൻ ഏരിയ കമ്മറ്റി അംഗം കൊച്ചു പ്രകാശ് ബാബു ശ്രമിച്ചെന്നാണ് പരാതി. പിന്നീട് പാർട്ടി നേതാക്കൾ അന്വേഷണം നടത്തിയപ്പോഴാണ് വിനയചന്ദ്രൻ്റെ പേരിൽ ആൾമാറാട്ടമാണ് നടന്ന
തെന്ന് ബോധ്യപ്പെട്ടത്. ഇതോടെ ലോക്കൽ സെക്രട്ടറി വിനയചന്ദ്രൻ പാർട്ടി നേതൃത്വത്തിന് പരാതി നൽകി. കഴിഞ്ഞ ദിവസം ചേർന്ന ഏരിയ കമ്മിറ്റി പരാതിയിൽ അന്വേഷണത്തിനായി ഏരിയ കമ്മറ്റി അംഗം അഡ്വ ജെനോ മാത്യുവിനെ ചുമതലപ്പെടുത്തുകയായിരുന്നു. ഏരിയ കമ്മറ്റി അംഗം കൊച്ചു പ്രകാശ് ബാബുവിനെതിരെ ദേവസ്വംബോർഡ് നിയമനത്തിന് പണം വാങ്ങിയെന്ന പരാതിയിൽ മറ്റൊരു അന്വേഷണവും നടക്കുന്നുണ്ട്.