സ്വരാജ് ട്രോഫികള്‍ പ്രഖ്യാപിച്ചു, തിരുവനന്തപുരം ജില്ലാ പഞ്ചായത്തും കോര്‍പറേഷനും നേടി, മികച്ച പഞ്ചായത്തുകള്‍ ഇങ്ങനെ

Advertisement

തിരുവനന്തപുരം . മികച്ച തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കാർ നൽകുന്ന സ്വരാജ് ട്രോഫി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ജില്ലാ പഞ്ചായത്ത് -ഒന്നാം സ്ഥാനം തിരുവനന്തപുരം രണ്ടാം സ്ഥാനം കൊല്ലം

ബ്ലോക്ക് പഞ്ചായത്തുകൾ – നീലേശ്വരം, പെരുമ്പടപ്പ്, വൈക്കം, ബ്ലോക്ക് പഞ്ചായത്തുകൾ ഒന്നാം സ്ഥാനം പങ്കിട്ടു. ഗ്രാമ പഞ്ചായത്ത് – ഒന്നാം സ്ഥാനം -വലിയപറമ്പ (കാസർഗോഡ്), രണ്ടാം സ്ഥാനം – മുട്ടാർ (ആലപ്പുഴ), മൂന്നാം സ്ഥാനം – മരങ്ങാട്ടുപിള്ളി (കോട്ടയം)

മുൻസിപ്പാലിറ്റി -ഒന്നാംസ്ഥാനം – ഗുരുവായൂർ, രണ്ടാംസ്ഥാനം -വടക്കാഞ്ചേരി, മൂന്നാംസ്ഥാനം – ആന്തൂർ എന്നിവ നേടി.

മികച്ച കോർപറേഷൻ – തിരുവനന്തപുരം ആണ്. മാനദണ്ഡങ്ങൾ പുതുക്കിയിരുന്നു. ട്രോഫിക്ക് പുറമെ ഒന്നാം സ്ഥാനക്കാർക്ക് 50 ലക്ഷം രൂപ, രണ്ടാം സ്ഥാനം 40 ലക്ഷം രൂപ, മൂന്നാം സ്ഥാനം 30 ലക്ഷം എന്നിവ ലഭിക്കും