കണ്ണൂര്‍ : കൊട്ടിയൂരില്‍ തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് സ്കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് കൊറിയര്‍ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതി മരിച്ചു.
പാലുകാച്ചി സ്വദേശി എ എം രമണിയാണ് മരിച്ചത് . ഹാജി റോഡ് -അയ്യപ്പന്‍കാവ് റോഡില്‍ ഇറക്കത്തിലാണ് ഇന്ന് രാവിലെ അപകടം നടന്നത്.
തന്റെ് സ്കൂട്ടര്‍ സര്‍വീസ് ചെയ്യുന്നതിനാണ് ഇരിട്ടിയിലേക്ക് വന്നത്. തിരക്ക് കുറഞ്ഞ റോഡായതിനാലാണ് മലയോര ഹൈവേ വഴി ഹാജി റോഡിലൂടെയുളള രമണി യാത്രക്കയായി തിരഞ്ഞെടുത്തത്. സ്കൂട്ടര്‍ ഇറക്കത്തിലെത്തിയപ്പോഴാണ് നായ കുറുകെ ചാടിയത്.
റോഡിനോട് ചേര്‍ന്ന് നിര്‍മ്മിച്ച് ഓടയിലേക്ക് സ്കൂട്ടര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. രമണി വാഹനത്തില്‍ നിന്ന് തെറിച്ചുപോയി. ഇവരുടെ തല മരത്തിലും സമീപത്തെ കല്ലില്ലും ഇടിച്ചുവെന്നാണ് ദൃക്സാക്ഷികള്‍ പറുന്നത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രമണിയുടെ ജീവന് രക്ഷിക്കാനായില്ല.