ഓപ്പറേഷന്‍ ബേലൂര്‍ മഖ്‌ന ആറാംദിനവും ഫലം കണ്ടില്ല; അരുണ്‍ സക്കറിയ നാളെ ദൗത്യത്തിന്റെ ഭാഗമാകും

Advertisement

കൊലയാളി ആന ബേലൂര്‍ മഖ്‌നയെ പിടികൂടാനുള്ള ആറാം ദിവസത്തെ വനംവകുപ്പിന്റെ ദൗത്യവും ഫലം കണ്ടില്ല. ഒരു കിലോമീറ്റര്‍ അടുത്ത് വരെ ദൗത്യസംഘം എത്തിയെങ്കിലും ആന ഇപ്പോഴും ദൗത്യസംഘത്തിന്റെ കാണാമറയത്താണ്. കര്‍ണാടക വനം വകുപ്പും ദൗത്യത്തിനൊപ്പം കൂടിയിട്ടുണ്ട്. മുന്‍പ് പല ദൗത്യങ്ങള്‍ നടത്തി വിജയിപ്പിച്ച ഡോക്ടര്‍ അരുണ്‍ സക്കറിയ നാളെ ദൗത്യത്തിന്റെ ഭാഗമാകും.
കര്‍ണാടക വനാതിര്‍ത്തി വിട്ട് കേരള വനത്തിന്റെ കൂടുതല്‍ ഉള്‍വശത്തേക്ക് ആന എത്തിയിരുന്നു. കാട്ടിക്കുളത്തു നിന്നും 3 കിലോമീറ്റര്‍ മാറി മാനി വയല്‍ വനമേഖലയില്‍ ആയിരുന്നു ആനയുടെ സാന്നിധ്യം. ഇതറിഞ്ഞ ദൗത്യസംഘം ആനയ്ക്ക് അരികിലേക്ക് എത്താന്‍ ശ്രമിച്ചെങ്കിലും ആന നടത്തം തുടര്‍ന്നുകൊണ്ടേയിരുന്നത് തിരിച്ചടിയായി. ഇതിനിടെ വനത്തിനുള്ളിലെ ചെമ്പക കുഴി, കുതിരക്കോട് തുടങ്ങിയ ഇടങ്ങളിലും മോഴയാന നടന്നെത്തി. ശേഷം ഉയര്‍ന്ന പ്രദേശത്തേക്ക് കയറിപ്പോവുകയും ചെയ്തത് വലിയ തിരിച്ചടിയായി. രണ്ടാമത്തെ മോഴയാന മഖ്‌നക്ക് ഒപ്പം നടക്കുന്നതും തുടരുകയാണ്. കുറ്റിക്കാടുകളും തിരിച്ചടിയാണ്.