കൊലയാളി ആന ബേലൂര്‍ മഖ്നയെ പിടികൂടാനുള്ള വനംവകുപ്പിന്റെ ദൗത്യം ഇന്നും തുടരും. കർണാടക വനംവകുപ്പിൽ നിന്നുള്ള 25 അംഗ സംഘത്തിന് പുറമേ വെറ്റിനറി വിദഗ്ധ ഡോക്ടര്‍ അരുണ്‍ സക്കറിയയും ദൗത്യത്തിനൊപ്പം ചേരും.
ഇന്നലെ വനപാലകർ ആനയുടെ ഒരു കിലോമീറ്റര്‍ അടുത്ത് വരെ എത്തിയെങ്കിലും ദൗത്യം വിജയിച്ചില്ല. കര്‍ണാടക വനം വകുപ്പും ദൗത്യത്തിനൊപ്പം കൂടിയിട്ടുണ്ട്. കാട്ടിക്കുളത്തു നിന്നും 3 കിലോമീറ്റര്‍ മാറി മാനി വയല്‍ വനമേഖലയില്‍ ആയിരുന്നു ഇന്നലെ ആനയുടെ സാന്നിധ്യം. ഇതറിഞ്ഞ ദൗത്യസംഘം ആനയ്ക്ക് അരികിലേക്ക് എത്താന്‍ ശ്രമിച്ചെങ്കിലും ആന നടത്തം തുടര്‍ന്നുകൊണ്ടേയിരുന്നത് തിരിച്ചടിയായിരുന്നു. ഇതിനിടെ വനത്തിനുള്ളിലെ ചെമ്പക കുഴി, കുതിരക്കോട് തുടങ്ങിയ ഇടങ്ങളിലും മോഴയാന നടന്നെത്തി. ശേഷം ഉയര്‍ന്ന പ്രദേശത്തേക്ക് കയറിപ്പോവുകയും ചെയ്തത് ഇന്നലെ ദൗത്യസംഘത്തിന് വലിയ തിരിച്ചടിയായി. രണ്ടാമത്തെ മോഴയാന മഖ്നക്ക് ഒപ്പം നടക്കുന്നതും തുടരുകയാണ്. കുറ്റിക്കാടുകളും തിരിച്ചടിയാണ്.