കസ്റ്റഡി മരണക്കേസിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ സിബിഐ കുറ്റപത്രം

Advertisement



തിരുവനന്തപുരം .തിരുവല്ലം കസ്റ്റഡി മരണക്കേസിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ സിബിഐ കുറ്റപത്രം
സമർപ്പിച്ചു.തിരുവല്ലം എസ്.എച്ച്.ഒ.ആയിരുന്ന സുരേഷ് വി.നായർ,എസ്.ഐമാരായ വിപിൻ പ്രകാശ്,സജികുമാർ,ഹോം ഗാർഡ് വിനു എന്നിവരെ പ്രതി ചേർത്താണ് കുറ്റപത്രം.


കുറ്റകരമല്ലാത്ത നരഹത്യ വകുപ്പാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. തിരുവനന്തപുരം സി.ജെ.എം കോടതിയിലാണ്
കുറ്റപത്രം സമർപ്പിച്ചത്.ജഡ്ജികുന്ന് കാണാനെത്തിയ ദമ്പതികളെ ആക്രമിച്ച കേസിൽ കസ്റ്റഡിലെടുത്ത സുരേഷ് കുമാറാണ് തിരുവല്ലം പോലീസ് സ്റ്റേഷനിൽ വച്ച് മരിച്ചത്.മർദ്ദനം മൂലമുള്ള ഹൃദയാഘാതമെന്നായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്.

Advertisement