ഭാരത് ബന്ദ്: കേരളത്തിൽ പ്രതിഷേധം മാത്രം

Advertisement

ഇന്നു കര്‍ഷക സംഘടനകള്‍ നടത്തുന്ന ഭാരത് ബന്ദ് കേരളത്തില്‍ ജനജീവിതത്തെ ബാധിക്കില്ല. പകരം സംയുക്ത കര്‍ഷകസമിതി സംസ്ഥാനകമ്മിറ്റിയുടെ നേതൃത്വത്തില്‍ രാവിലെ 10 ന് രാജ്ഭവന്‍ മാര്‍ച്ച് നടത്തും.
എല്ലാ വില്ലേജുകളിലും പ്രകടനങ്ങളും യോഗങ്ങളും ഉണ്ടാകുമെന്ന് സംയുക്ത കര്‍ഷകസമിതി അറിയിച്ചു. കര്‍ഷകരെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും കടകളടച്ച് പ്രതിഷേധമുണ്ടാകില്ലെന്ന് കേരള വ്യാപാരി-വ്യവസായി ഏകോപനസമിതിയും അറിയിച്ചു.