കൊച്ചി .കേരള സര്‍വകലാശാലയിലെ ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്ത സെനറ്റ് അംഗങ്ങള്‍ക്ക് സംസ്ഥാന പോലീസ് സുരക്ഷയൊരുക്കും. സെനറ്റ് ചേംബറിലും, കേരളസര്‍വകലാശാല ക്യാംപസിലും അംഗങ്ങള്‍ക്ക് പോലീസ് സുരക്ഷ നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
സര്‍ക്കാറിന്റെ നിര്‍ദ്ദേശം ഹൈക്കോടതി അംഗീകരിച്ചു.
എസ്എഫ്ഐ പ്രവര്‍ത്തകര്‍ തങ്ങളെ സെനറ്റ് യോഗങ്ങളില്‍ പങ്കെടുക്കുന്നത് വിലക്കുന്നുവെന്ന് കാണിച്ച് ഗവര്‍ണര്‍ നാമനിര്‍ദ്ദേശം ചെയ്ത ദേശീയഅധ്യാപക പരിഷത്ത് സംസ്ഥാന അധ്യക്ഷന്‍ പിഎസ് ഗോപകുമാര്‍ അടക്കം 7 അംഗങ്ങളാണ് പോലീസ് സംരക്ഷണം തേടി ഹൈക്കോടതിയെ സമീപിച്ചത്. എസ്എഫ്ഐ സംസ്ഥാനത്തെമ്ബാടും ഗവര്‍ണര്‍ക്കെതിരെ കരിങ്കൊടി പ്രതിഷേധം തുടരുകയാണ്.