കേരള സർവകലാശാലയിൽ നിർണായക സെനറ്റ് യോഗം ഇന്ന്

Advertisement

തിരുവനന്തപുരം .വിവാദങ്ങൾ മുറുകി നിൽക്കെ കേരള സർവകലാശാലയിൽ നിർണായക സെനറ്റ് യോഗം ഇന്ന്. വിസി നിയമനത്തിനായുള്ള പ്രതിനിധിയെ നിശ്ചയിക്കുന്നതിനായാണ് യോഗം ചേരുന്നത്. പ്രതിഷേധത്തിന് സാധ്യത ഉള്ളതിനാൽ ചാൻസിലർ നിയമിച്ച അംഗങ്ങൾ പോലീസ് സംരക്ഷണത്തിൽ ആയിരിക്കും യോഗത്തിന് എത്തുക.
രാവിലെ 11 മണിക്ക് ചേരുന്ന യോഗത്തിൽ സർവകലാശാലാ നോമിനിയെ നിശ്ചയിക്കുക എന്ന ഒറ്റ അജണ്ട മാത്രമാണുള്ളത്. 106 അംഗങ്ങളുള്ള സെനറ്റിൽ ക്വാറം തികയാൻ മൂന്നിലൊന്ന് അംഗബലം മതി. ഭൂരിപക്ഷം ഇടതു അംഗങ്ങൾ ആണെങ്കിലും
ചാൻസിലർ നോമിനികളും യുഡിഎഫ് പ്രതിനിധികളും ഔദ്യോഗിക അംഗങ്ങളും യോഗത്തിൽ എത്തിയാൽ ക്വാറം തികയും. അതിനാൽ തന്നെ എൽഡിഎഫ് അംഗങ്ങൾ യോഗത്തിന് എത്താനാണ് സാധ്യത. സർവ്വകലാശാല ഭേദഗതി ബിൽ തീരുമാനം ആകാതെ സെനറ്റ് പ്രതിനിധിയെ നൽകേണ്ടതില്ല എന്ന് ഇടത് അംഗങ്ങൾ വാദിക്കും. അതുകൊണ്ടുതന്നെ യോഗത്തിൽ പ്രതിനിധിയെ നിശ്ചയിക്കാനുള്ള സാധ്യത വളരെ കുറവാണ്