സെനറ്റ് യോഗം നാടകീയം സംഘര്‍ഷഭരിതം

സെനറ്റ് യോഗത്തിന് നേരത്തേ എത്തിയ ഗവര്‍ണറുടെ നോമിനിമാര്‍
Advertisement

തിരുവനന്തപുരം. അജണ്ടയെച്ചൊല്ലിയും നടപടിക്രമം സംബന്ധിച്ചും വിസിയും മന്ത്രിയും തമ്മില്‍ തര്‍ക്കം വാക്പോര് ഒടുവില്‍ സെനറ്റ് പിരിഞ്ഞു.

കേരള സർവകലാശാല സെനറ്റ് യോഗത്തിൽ പങ്കെടുക്കാൻ ഗവർണറുടെ പ്രതിനിധികൾ ഹൈക്കോടതിയില്‍ നിന്നും പൊലീസ് സംരക്ഷണം നേടിയിരുന്നു. ഇടതു സംഘടനകളില്‍ നിന്നും ഭീഷണിയുണ്ടെന്ന പേരിലായിരുന്നു ഇത്. സംരക്ഷണം നേടിയെങ്കിലും ഇവര്നേ‍രത്തെയെത്തി. പ്രതിഷേധം ഒഴിവാക്കാനാണ് ഈ നീക്കം. 11 മണിക്കാണ് സെനറ്റ് യോഗം നിശ്ചയിച്ചിരുന്നത്.ഇവരെ എസ്.എഫ് ഐ പ്രവർത്തകർ തടയുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാല്‍ ഇന്ന് യോഗത്തിന് മറ്റുള്ള പ്രതിനിധികള്‍ക്കൊപ്പം ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു എത്തി. മന്ത്രിയോഗം ചെയര്‍ ചെയ്യാന്‍ ശ്രമിച്ചത് വിസി മോഹന്‍ കന്നുമ്മല്‍ എതിര്‍ത്തു. സെര്‍ച്ച് കമ്മിറ്റി പ്രതിനിധിയെ തിരഞ്ഞെടുക്കണമെന്ന അജണ്ട ഇടതുപ്രതിനിധികള്‍ എതിര്‍ത്തു. മന്ത്രി അജണ്ട വായിച്ചതിനെ വിസി എതിര്‍ത്തു. ഇടതു പ്രതിനിധികളും ഗവര്‍ണറുടെ നോമിനികളും തമ്മില്‍ തര്‍ക്കമായി. സെനറ്റ് പ്രതിനിധിയെ വേണ്ടെന്ന ഇടത് അംഗം നസീബിന്‍റെ പ്രമേയത്തെയും ഒരുവിഭാഗം എതിര്‍ത്തു. മന്ത്രി പ്രമേയം പാസായെന്നും യോഗം പിരിച്ചുവിട്ടെന്നും പ്രഖ്യാപിച്ചതും വിസി എതിര്‍ത്തു. പ്രമേയം പാസായില്ലെന്ന വിസി പറഞ്ഞു. യോഗം വിളിച്ചത് താനാണ്.

Advertisement