തൃപ്പൂണിത്തുറ സ്ഫോടനം, നഷ്ടം വിലയിരുത്തല്‍ അവസാനഘട്ടത്തില്‍

Advertisement

കൊച്ചി .തൃപ്പൂണിത്തുറ സ്ഫോടനവുമായി ബന്ധപ്പെട്ട നഷ്ടം വിലയിരുത്താൻ നഗരസഭാ എഞ്ചിനിയറിങ്ങ്
വിഭാഗം നടത്തുന്ന പരിശോധന അവസാന ഘട്ടത്തിലേക്ക്. ബലക്ഷയമുള്ള വീടുകൾ പൊളിച്ചു നീക്കും. അതേസമയം നഷ്ടപരിഹാരം ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ ഉടൻ ഹർജി ഫയൽ ചെയ്യും.

315 പേരാണ് ഇതുവരെ നഷ്ട്ടപരിഹാരം ആവശ്യപ്പെട്ട് രജിസ്റ്റർ ചെയ്തത്. എന്നാൽ ഇതുവരെ എത്രരൂപയുടെ നഷ്ടം ഉണ്ടായെന്ന കണക്ക് വ്യക്തമായിട്ടില്ല. നഷ്ട പരിഹാരം ക്ഷേത്രം ഭരണസമിതിയിൽ നിന്ന് ഇടക്കണമെന്നാണ് ഉയരുന്ന ആവശ്യം.മന്ത്രി പി രാജീവ്മായി ദുരിതബാധിതർ കൂടിക്കാഴ്ച്ച നടത്തും.

നഷ്ടപരിഹാരം ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ നിയമനടപടിയുമായി മുന്നോട്ടു പോകുകയാണ്. സംസ്ഥാനത്ത് വെടിക്കെട്ടുകൾ നിരോധിക്കണമെന്നും കോടതിയിൽ ഉന്നയിക്കും.

തൃപ്പൂണിത്തറ സ്ഫോടനവുമായി ബന്ധപ്പെട്ട് ഇതുവരെ 13 പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. പ്രധാന പ്രതികൾ പിടിയിലാകാനുണ്ട്. അപകടത്തിൽ പരിക്കേറ്റ മൂന്നുപേരുടെ നില ഗുരുതരമായി തുടരുന്നു

Advertisement