കര്‍ണാടക ഹൈക്കോടതിയുടെ നടപടി കേരള സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമേറ്റ കനത്ത തിരിച്ചടി, ഷോണ്‍ ജോര്‍ജ്

Advertisement

കൊച്ചി: വീണാ വിജയനെതിരായ എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കാന്‍ വിസമ്മതിച്ച കര്‍ണാടക ഹൈക്കോടതിയുടെ നടപടി കേരള സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമേറ്റ കനത്ത തിരിച്ചടിയെന്ന് പരാതിക്കാരനായ ഷോണ്‍ ജോര്‍ജ്.

മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതര്‍ കേസ് നടത്തിപ്പിന് ബംഗലൂരുവില്‍ എത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് ഉപജാപക സംഘത്തിന്റെ പിടിയിലാണ്. മുഖ്യമന്ത്രിയെ പല കേസുകളില്‍ രക്ഷപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ സര്‍ക്കാരിലെ ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്നുണ്ട്. കൊള്ളസംഘമായാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നതെന്നും ഷോണ്‍ ജോര്‍ജ് പ്രതികരിച്ചു.

Advertisement