തിരുവനന്തപുരം : സംസ്ഥാനത്തെ പൊതുപരീക്ഷയുടെ കലണ്ടര്‍ തയാര്‍. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളുടെ ടൈം ടേബിള്‍ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി പുറത്തിറക്കി.
മാര്‍ച്ച് 1 മുതലാണ് പരീക്ഷകള്‍ ആരംഭിക്കുന്നത്. മാര്‍ച്ച് 27ഓടെ പരീക്ഷകള്‍ അവസാനിക്കും. പ്ലസ്ടു പരീക്ഷയാണ് ആദ്യം ആരംഭിക്കുന്നത്. പതിവു പോലെ പൊതു പരീക്ഷകള്‍ക്ക് മുന്നോടിയായി മോഡല്‍ പരീക്ഷകളുമുണ്ടാകും.
എസ്.എസ്.എല്‍.സി. മോഡല്‍ പരീക്ഷകള്‍ ഫെബ്രുവരി മാസം 19 മുതല്‍ 23 വരെയാകും നടക്കുക. രാവിലെ 9.45 മുതല്‍ 11.30 വരെയും ഉച്ചയ്ക്ക് ശേഷം 2.00 മണി മുതല്‍ 3.45 വരെയുമാണ് മോഡല്‍ പരീക്ഷ നടക്കുക. പൊതുപരീക്ഷ മാര്‍ച്ച് മാസം 4 ന് ആരംഭിക്കും. രാവിലെ 9.30നാണ് പരീക്ഷ തുടങ്ങുക. മാര്‍ച്ച് 25 ന് എസ്.എസ്.എല്‍.സി പരീക്ഷകള്‍ പൂര്‍ത്തിയാകും.
ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ഒന്നും രണ്ടും വര്‍ഷത്തെ മോഡല്‍ പരീക്ഷകള്‍ ഫെബ്രുവരി 15 മുതല്‍ 21 വരെയാകും നടക്കുക. പൊതുപരീക്ഷകള്‍ മാര്‍ച്ച് 1 ന് ആരംഭിച്ച് മാര്‍ച്ച് 26 ന് അവസാനിക്കും. രാവിലെ 9.30 മുതലാണ് ഹയര്‍ സെക്കണ്ടറി പരീക്ഷകളും നടക്കുക. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി മോഡല്‍ പരീക്ഷകളും ഫെബ്രുവരി 15 മുതല്‍ 21 വരെയാണ്. പൊതുപരീക്ഷകള്‍ മാര്‍ച്ച് 1 മുതല്‍ 26 വരെയും.
1 മുതല്‍ 9 വരെ ക്ലാസ്സുകളിലെ പൊതു പരീക്ഷമാര്‍ച്ച് 1 ന് ആരംഭിച്ച മാര്‍ച്ച് 27 ന് അവസാനിക്കും. പരീക്ഷകളുടെ വിശദമായ ടൈംടേബിള്‍ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്.