മാവോയിസ്റ്റ് സംഘത്തിന് നേരെ കാട്ടാന ആക്രമണം,പരുക്കേറ്റയാളെ ഉപേക്ഷിച്ച് മറ്റുള്ളവര്‍ കടന്നു

Advertisement

കണ്ണൂര്‍. കണ്ണൂരില്‍ മാവോയിസ്റ്റ് സംഘത്തെ കാട്ടാന ആക്രമിച്ചു. പരിക്കേറ്റ സംഘാംഗത്തെ ഉപേക്ഷിച്ച് മറ്റുള്ളവര്‍ കടന്നു. കര്‍ണാടക ചിക്കമംഗലൂര്‍ സ്വദേശി സുരേഷിനാണ് കാട്ടാനയുടെ അക്രമത്തില്‍ പരിക്കേറ്റത്.

ആറംഗ സംഘമാണ് കാഞ്ഞിരക്കൊല്ലി ചിറ്റാരി കോളനിയില്‍ എത്തിയത്. കൃഷ്ണന്‍ എന്നയാളുടെ വീട്ടിലാണ് മാവോയിസ്റ്റ് സംഘം എത്തിയത്. കർണാടക റിസർവ് വനത്തിലെ യാത്രയ്ക്കിടെയാണ് മാവോയിസ്റ്റ് സംഘത്തെ കാട്ടാന ആക്രമിച്ചത്. പിന്നാലെ ചിറ്റാരി കോളനിയിലെ ചപ്പില കൃഷ്ണൻ്റെ വീട്ടിലെത്തിയ സംഘം പരിക്കേറ്റ സുരേഷിന് ചികിത്സ ഒരുക്കണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് അരിയും മറ്റ് സാധനങ്ങളും ശേഖരിച്ച് മടങ്ങി. ഗുരുതരമായി പരിക്കേറ്റ സുരേഷിനെ കസ്റ്റഡിയിലെടുത്ത പോലീസ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ജനപ്രതികളും നാട്ടുകാരും എത്തി വിവരം കൈമാറിയെങ്കിലും ഏറെ വൈകിയാണ് പോലീസും തണ്ടർബോൾട്ടും സ്ഥലത്തെത്തിയത്. വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി