വയനാട്: കാട്ടാന ആക്രമണത്തിനെതിരെ ഇന്ന് വയനാട്ടിൽ ഹർത്താൽ .യുഡിഎഫ് ആണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. പിന്നാലെ എൽഡിഎഫും ബിജെപിയും ഹർത്താലിന് ആഹ്വാനം ചെയ്തു. കഴിഞ്ഞ 17 ദിവസത്തിനിടെ കാട്ടാന ആക്രമണത്തിൽ മൂന്ന് പേരാണ് വയനാട്ടിൽ കൊല്ലപ്പെട്ടത്.
കുറുവയിൽ കാട്ടാന ആക്രമണത്തിൽ പരുക്കേറ്റ വെള്ളച്ചാലിൽ പോളാണ് (50) ഇന്നലെ മരിച്ചത്. ഇന്നലെ രാവിലെ ഒമ്പത് മണിയോടെയാണ് കാട്ടാനയുടെ ആക്രമണത്തിൽ പോളിന് ഗുരുതരമായി പരുക്കേറ്റത്. ഗുരുതാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
കുറുവ ദ്വീപ് വനസംരക്ഷണ സമിതി ജീവനക്കാരനായിരുന്ന പോൾ ജോലിക്കായി പോകുന്ന വഴി ആനക്കൂട്ടത്തിന് മുന്നിൽ പെടുകയായിരുന്നു. ഭയന്നോടിയപ്പോൾ വീഴുകയും ആന ചവിട്ടുകയുമായിരുന്നു.
സഹപ്രവർത്തകരാണ് പോളിനെ ആശുപത്രിയിൽ എത്തിച്ചത്.
Home News Breaking News വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ പരുക്കേറ്റയാൾ മരിച്ച സംഭവം; ജില്ലയിൽ ഇന്ന് ഹർത്താൽ