സമരാഗ്‌നി ജാഥ ഇന്നും പാലക്കാട് ജില്ലയില്‍

Advertisement

പാലക്കാട്.കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ദുര്‍ഭരണത്തിനെതിരെ കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഒന്നിച്ചു നയിക്കുന്ന സമരാഗ്‌നി ജാഥ ഇന്നും പാലക്കാട് ജില്ലയില്‍ പര്യടനം നടത്തും.സമൂഹത്തിലെ വിവിധ തുറകളില്‍പ്പെട്ട സാധാരണക്കാരുമായി നേതാക്കള്‍ കൂടിക്കാഴ്ച നടത്തുന്ന ജനകീയ സദസ്സ് രാവിലെ നടക്കും.10ന് പ്രതിപക്ഷനേതാവും കെപിസിസി പ്രസിഡന്റും ഒന്നിച്ച് മാധ്യമങ്ങളെ കാണും.മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരായ എസ്എഫ്‌ഐഓ അന്വേഷണം സ്‌റ്റേ ചെയ്യാത്ത സാഹചര്യത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ വേദികളില്‍ ഉയരാനാണ് സാധ്യത.3.30ന് പാലക്കാട് കോട്ടമൈതാനത്തു നടക്കുന്ന പൊതുസമ്മേളനത്തിലും വൈകീട്ട് 6 മണിക്ക് വടക്കഞ്ചേരി ബസ്സ്റ്റാന്‍ഡ് പരിസരത്തു ചേരുന്ന പൊതുസമ്മേളനത്തിലും ആയിരങ്ങള്‍ പങ്കെടുക്കുമെന്നാണ് നേതാക്കള്‍ പറയുന്നത്