സ്ഥാനാർഥി നിർണ്ണയ ചർച്ചകൾക്കായി സിപിഎം ജില്ലാ കമ്മിറ്റി യോഗങ്ങൾ ഇന്നും നാളെയും

Advertisement

തിരുവനന്തപുരം .ലോക്സഭ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥി നിർണ്ണയ ചർച്ചകൾക്കായി സി.പി.ഐ.എം ജില്ലാ കമ്മിറ്റി യോഗങ്ങൾ
ഇന്നും നാളെയും ചേരും. സംസ്ഥാന സെക്രട്ടറിയേറ്റിൽ ചർച്ചയായ പേരുകളിൽ
ജില്ലാ കമ്മിറ്റിയുടെ അന്തിമ അഭിപ്രായം യോഗങ്ങളിൽ ഉണ്ടാകും.ആലത്തൂരിൽ മന്ത്രി കെ രാധാകൃഷ്ണൻ ഉൾപ്പടെ ചില
അപ്രതീക്ഷിത നീക്കങ്ങൾ സംസ്ഥാന നേതൃത്വം പരിഗണിക്കുന്നുണ്ട്.21 ന് ചേരുന്ന സംസ്ഥാന കമ്മിറ്റി പട്ടിക വീണ്ടും ചർച്ച ചെയ്ത് പാർലമെന്‍റ് മണ്ഡലം കമ്മിറ്റികള്‍ക്ക് വിടും.അതിന് ശേഷം കേന്ദ്ര നേതൃത്വത്തിന്‍റെ അനുമതിയോടെ ഈ മാസം 27 ന് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനാണ് തീരുമാനം.

Advertisement