2024 ഫെബ്രുരി 17 ശനി
BREAKING NEWS
👉വയനാട്ടിൽ ഹർത്താൽ പൂർണ്ണം; വാഹനങ്ങൾ തടയുന്നു, കുടുംബത്തിൻ്റെ പരാതി പരിശോധിക്കുമെന്ന് വനം മന്ത്രി
👉തെരുവ് നായ് കുറുകെ ചാടി ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് ചികിത്സയിലായിരുന്ന പന്മന സ്വദേശി നിസാറാണ് മരിച്ചു.
👉പത്തനംതിട്ട പൂമരുതിക്കഴിയാൽ വളർത്ത് നായ്ക്ക് വന്യമൃഗത്തിൻ്റെ ആക്രമണത്തിൽ പരുക്ക്
👉വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചത് ചികിത്സ വൈകിയതാണന്ന് ടി സിദ്ധിഖ് എം എൽ എ
🌴കേരളീയം🌴
🙏വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിരമായി ഇടപെടണമെന്നും ആവശ്യപ്പെട്ട് വയനാട്ടില്‍ ഇന്ന് ഹര്‍ത്താല്‍. യുഡിഎഫും, എല്‍ഡിഎഫും ബിജെപിയും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.
🙏വയനാട് കുറുവയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ വെള്ളച്ചാലില്‍ പോള്‍ (50) മരിച്ചു. ഇന്നലെ രാവിലെ ഒമ്പതുമണിയോടെയാണ് കാട്ടാനയുടെ ആക്രമണത്തില്‍ പോളിന് ഗുരുതരമായി പരുക്കേറ്റത്.
🙏എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് നാലിന് ആരംഭിച്ച് മാര്‍ച്ച് 25 ന് അവസാനിക്കും. രാവിലെയാണ് എസ്എസ്എല്‍സി പരീക്ഷയുടെ സമയക്രമം നിശ്ചയിച്ചിരിക്കുന്നത്. മാതൃക പരീക്ഷ 19 മുതല്‍ ആരംഭിക്കും. ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ്ഇ പരീക്ഷകള്‍ മാര്‍ച്ച് ഒന്ന് മുതല്‍ ആരംഭിക്കും.
🙏സംസ്ഥാനത്ത് സപ്ലൈകോ വഴി വിതരണം ചെയ്യുന്ന 13 സബ്സിഡി അവശ്യസാധനങ്ങളുടെ വില വര്‍ധിപ്പിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി.
🙏സംസ്ഥാനത്ത് താപനില ക്രമാതീതമായി ഉയരുന്നു. കണ്ണൂര്‍, കോട്ടയം, ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലെര്‍ട്ട്. താപനില 38 ഡിഗ്രി വരെ ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
🙏സംസ്ഥാനത്തെ സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ‘വാട്ടര്‍ ബെല്‍’ സംവിധാനത്തിന് തുടക്കം കുറിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി.
🙏എക്സാലോജിക്കിന്റെ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളിയതിന് പിന്നാലെ വീണയെ പരോക്ഷമായി തള്ളി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വീണ വിജയന്‍ ഹര്‍ജി നല്‍കിയ വിഷയത്തില്‍ താന്‍ മറുപടി പറയേണ്ട കാര്യമില്ലെന്നാണ് എം വി ഗോവിന്ദന്‍ പ്രതികരിച്ചത്. ‘അത് അവര്, അവരുടെ കമ്പനി, അവരൊക്കെ ആ വിഷയം നോക്കും’ എന്നാണ് അദ്ദേഹം പ്രതികരിച്ചത്.
🙏എല്‍.ഡി.എഫില്‍ ഘടകകക്ഷിയെന്ന നിലയില്‍ അര്‍ഹതപ്പെട്ട അംഗീകാരം സി.പി.ഐക്ക് ലഭിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സി.പി.ഐ മന്ത്രിമാരുടെ വകുപ്പുകള്‍ക്ക് ബജറ്റില്‍ അര്‍ഹമായ പരിഗണന നല്‍കിയില്ല.
🙏സംസ്ഥാനത്തെ ഡേ കെയര്‍ സെന്ററുകളുടെ പ്രവര്‍ത്തനം പരിശോധിക്കുമെന്ന് പൊതു വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. സംസ്ഥാനത്ത് കൂണുപോലെയാണ് ഇപ്പോള്‍ ഡേ കെയര്‍ സെന്ററുകള്‍. ഇവയില്‍ പലതിനും മതിയായ യോഗ്യതയില്ല.
🙏യുവതിയോട് മോശമായി പെരുമാറുകയും അസഭ്യം പറയുകയും ചെയ്‌തെന്ന പരാതിയില്‍ തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡന്റ് എം. രാധാകൃഷ്ണനെതിരെ പോലീസ് കേസെടുത്തു. തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസാണ് കേസെടുത്തത്.
🙏മാവോയിസ്റ്റ് സംഘത്തിനു നേരേയും കണ്ണൂരില്‍ കാട്ടാന ആക്രമണം. പരിക്കേറ്റ കര്‍ണാടക ചിക്കമംഗലൂര്‍ സ്വദേശി സുരേഷിനെ ഉപേക്ഷിച്ച് മറ്റുള്ളവര്‍ കടന്നു കളഞ്ഞു. ആറംഗ സംഘം പരിക്കേറ്റയാളെ കാഞ്ഞിരക്കൊല്ലി ചിറ്റാരി കോളനിയിലെ കൃഷ്ണന്‍ എന്നയാളുടെ വീട്ടില്‍ എത്തിച്ചാണ് സ്ഥലം വിട്ടത്.
🇳🇪 ദേശീയം 🇳🇪
🙏നഗര മേഖലയിലെ തൊഴിലില്ലായ്മ നിരക്കില്‍ കേരളത്തിന് രണ്ടാം സ്ഥാനം. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം തയ്യാറാക്കിയ ഏറ്റവും പുതിയ സര്‍വ്വെയിലാണ് ഈ കണ്ടെത്തല്‍. ഹിമാചല്‍ പ്രദേശാണ് പട്ടികയില്‍ ഒന്നാമത്. ജമ്മു കശ്മീരാണ് മൂന്നാം സ്ഥാനത്ത്.
🙏കാലാവസ്ഥ നിരീക്ഷണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള ഇന്ത്യയുടെ ഏറ്റവും പുതിയ കാലാവസ്ഥാ ഉപഗ്രഹത്തിന്റെ വിക്ഷേപണം ഇന്ന്. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ നിന്ന് വൈകീട്ട് 5.35നാണ് ഇന്‍സാറ്റ്-3ഡിഎസിന്റെ വിക്ഷേപണം.
🙏ഇന്ന് ഡല്‍ഹി ചലോ മാര്‍ച്ചിന് അവധി. കേന്ദ്രസര്‍ക്കാരുമായി അടുത്തഘട്ട ചര്‍ച്ച നാളെ നടത്താന്‍ തീരുമാനിച്ചതിനാല്‍ ഇന്ന് സമാധാനപരമായി പഞ്ചാബ്-ഹരിയാണ അതിര്‍ത്തികളില്‍ തുടരാനാണ് തീരുമാനം. നാളെ നടക്കുന്ന നാലാംവട്ട ചര്‍ച്ചയും പരാജയപ്പെട്ടാല്‍ സമരവുമായി മുന്നോട്ടുപോകുമെന്ന് കര്‍ഷക നേതാക്കള്‍ പറഞ്ഞു.
🇦🇺 അന്തർദേശീയം 🇦🇽
🙏റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ വിമര്‍ശകന്‍ അലക്‌സി നവല്‍നി മരിച്ചതായി റിപ്പോര്‍ട്ട്. ആര്‍ട്ടിക് ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വെള്ളിയാഴ്ചത്തെ നടത്തത്തിന് ശേഷം തിരിച്ചെത്തിയ നവല്‍നി വല്ലാതെ അവശനായെന്നും ബോധം നഷ്ടപ്പെട്ട് വീണെന്നും ജയില്‍ അധികൃതര്‍ പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
🏏 കായികം 🏏
🙏കേരള ബ്ലാസ്റ്റേഴ്‌സ്ിന് വീണ്ടും തോല്‍വി. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈയിന്‍ എഫ്‌സിയോട് ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് തോല്‍വി വഴങ്ങിയത്. ഇതോടെ ലീഗില്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലാണ് ടീം പരാജയപ്പെടുന്നത്.
🙏മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ അടിക്ക് ഇംഗ്ലണ്ടിന്റെ തിരിച്ചടി. ഒന്നാം ഇന്നിങ്‌സില്‍ 445 റണ്‍സിന് പുറത്തായ ഇന്ത്യയ്‌ക്കെതിരേ രണ്ടാം ദിനം കളിയവസാനിക്കുമ്പോള്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട്.
🙏118 പന്തില്‍ രണ്ട് സിക്‌സും 21 ഫോറുമായി 133 റണ്‍സെടുത്ത ഓപ്പണര്‍ ബെന്‍ ഡക്കറ്റാണ് ഇംഗ്ലണ്ടിനെ മികച്ച നിലയിലെത്തിച്ചത്.