തിരുവനന്തപുരം .മാസപ്പടി വിവാദത്തിൽ കൂടുതൽ രേഖകൾ പുറത്ത് വിട്ട് മാത്യു കുഴൽനാടൻ എംഎൽഎ. പ്രതിസന്ധിയിൽ ആണെന്നും ഇൽമനെറ്റ് ലഭ്യമാക്കാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് സി എംആർ എൽ നിവേദനം നൽകിയതായി മാത്യു കുഴൽനാടൻ. തോട്ടപ്പള്ളിയിൽ മണൽ നീക്കം ചെയ്തത് നിവേദനം ലഭിച്ചതിന് പിന്നാലെ എന്നും ആരോപണം.കുട്ടനാട് വെള്ളപ്പൊക്കത്തിന്റെ പേരിൽ തോട്ടപ്പള്ളിയിലെ മണൽ നീക്കം ചെയ്ത്തിലൂടെ സർക്കാരിന് കോടികളുടെ നഷ്ടം ഉണ്ടായി. ഇതിന്റെ ലാഭം സി എം ആർ എല്ലിനാണ് ലഭിച്ചത്. 2022 ൽ ആറ് കോടിയുടെ ലാഭമുണ്ടായിരുന്ന സി എം ആർ എല്ലിന് 2023 ൽ 56 കോടിയുടെ ലാഭം ഉണ്ടായി. ഇതിന്റെ പ്രതിഫലമാണ് എക്‌സലോജിക്കിന് ലഭിച്ചതെന്നും കുഴൽനാടൻ ആരോപിച്ചു.
Home News Breaking News തോട്ടപ്പള്ളിയിലെ മണൽ നീക്കം ചെയ്തതിലൂടെ സർക്കാരിന് കോടികളുടെ നഷ്ടം, സിഎം ആര്‍എല്ലിന് ലാഭം, കുഴല്‍നാടന്‍