തൃശൂര്‍ . കേരള കലാമണ്ഡലം ഭരണ സമിതിക്കെതിരെ പരോക്ഷ വിമർശനവുമായി ഇടത് എഴുത്തുകാരൻ ഡോ എൻ ആർ ഗ്രാമപ്രകാശ്. ‘കലാമണ്ഡലത്തിൽ നടക്കുന്നത് മല്ലിക സാരാഭായുടെ നേതൃത്വത്തിലുള്ള പുതിയ യുഗമാണ്‘. അവിടെ നടക്കുന്ന കാര്യങ്ങളിൽ തനിക്ക് പങ്കില്ലെന്നും ഗ്രാമ പ്രകാശ് ഫെയ്‌സ്ബുക്കിൽ കുറിച്ചു. 4 മാസം മുൻപാണ് ഗ്രാമ പ്രകാശ് അംഗമായിരുന്ന ഭരണസമിതിയുടെ കാലാവധി അവസാനിച്ചത്. അതിന് ശേഷം അധ്യാപകർക്ക് ഉൾപ്പെടെ ശമ്പളം ലഭിക്കുന്നില്ലെന്ന് പരാതിയുണ്ട്. മല്ലികാ സാരാഭായിയുടെ നേതൃത്വത്തിൽ പാരമ്പര്യ കലകളെ അകറ്റി നിർത്തി ബാൻഡ് കൊണ്ടു വന്നുവെന്നും കുട്ടികൾക്കായി ദിവസേന അതിരാവിലെ നടത്താറുള്ള സാധകം ഒഴിവാക്കിയെന്നുമുള്ള വിമർശനങ്ങളും ശക്തമാണ്. കൊറിയോഗ്രഫികൾ അടക്കം മോശമായതിനെ തുടർന്ന് തന്നെ പലരും വിളിച്ചതിനാൽ തനിക്ക് ഉത്തരവാദിത്വം ഇല്ലെന്ന് കാണിക്കാൻ കൂടിയാണ് ഫെയ്‌സ്ബുക് പോസ്റ്റെന്ന് ഗ്രാമ പ്രകാശ് പറയുന്നു
Home News Breaking News മല്ലികാ സാരാഭായി കലാമണ്ഡലത്തില്‍ പാരമ്പര്യ കലകളെ അകറ്റി നിർത്തി ബാൻഡ് കൊണ്ടു വന്നു,സാധകം ഒഴിവാക്കി ...