കായംകുളം. എരുവയിൽ ദുരൂഹ സാഹചര്യത്തിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.എരുവ കിഴക്ക് ശ്രീനിലയം വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന പ്രശാന്തിൻ്റെ ഭാര്യ ലൗലി(34)യെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ പാടുള്ളതായി പൊലീസ് കണ്ടെത്തി. ഭർത്താവ് കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കളുടെ ആരോപണം
വാടക വീടിൻ്റെ സ്വീകരണ മുറിയിലാണ് മൃദദേഹം കാണപ്പെട്ടത്. കയറോ മറ്റോ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചതിന്റെ പാടുണ്ട്. രണ്ടു ദിവസം മുൻപ് ഇവരുടെ മക്കൾ ലൗലിയുടെ വീട്ടിൽ പോയിരിക്കുകയായിരുന്നു. തിരികെ ഇന്ന് രാവിലെ വീട്ടിൽ എത്തി കതക് തുറന്നപ്പോഴാണ് ലൗലി സ്വീകരണ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കായംകുളം പോലീസിനെ വിവരം അറിയിക്കുകയും പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആലപ്പുഴയിൽ നിന്നും ഫോറൻസിക് വിദഗ്ധരും ഡോഗ് സ്കോഡ്എത്തി പരിശോധന നടത്തി.
ഭർത്താവ് പ്രശാന്ത് ഒളിവിലാണ്
അശ്വതിയുടെയും പ്രശാന്തിന്റെയും പ്രണയ വിവാഹമായിരുന്നു
വിവാഹശേഷം വർഷങ്ങളോളം ഇവർ ചെന്നൈയിൽ ആയിരുന്നു താമസം.
കേരളത്തിൽ താമസമായിട്ട് ഒന്നര വർഷമേ ആയിട്ടുള്ളൂ.
പോലീസ് അന്വേഷണം ഊർജ്ജിതമാക്കി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു അന്വേഷിച്ചു വരുന്നു. മൃതദേഹം ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടപടികൾക്കു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും