കഴിഞ്ഞ മൂന്നു മാസത്തിനിടെ വന്യമൃഗങ്ങളെടുക്കുന്ന നാലാമത്തെ ആള്‍, ജനം പ്രതികരിക്കാതെന്തുചെയ്യും

Advertisement

വയനാട് . കഴിഞ്ഞ മൂന്നു മാസത്തിനിടെ വന്യമൃഗങ്ങളുടെ ആക്രമണത്തിന് ഇരയായി മരിച്ച നാലാമത്തെ ആളാണ് പുൽപ്പള്ളി പാക്കത്തെ പോള്‍. മനുഷ്യർ ഏതുനിമിഷവും കൊല്ലപ്പെടാം അല്ലെങ്കില്‍ മാരകമായി പരുക്കേല്‍ക്കാം വന്യജീവി സംഘർഷത്തിന്റെ ഭയാനകമായ സ്ഥിതിയാണ് വയനാട്ടിലുള്ളത്.

മൂടക്കൊല്ലിയിലെ പ്രജീഷ്, തോൽപ്പെട്ടിയിലെ ലക്ഷ്മണൻ, ചാലിഗദ്ധയിലെ അജീഷ്, ഒടുവിൽ പാക്കത്തെ പോൾ . കടുവയായും പുലിയായും ആനയായും കാട്ടുപന്നിയായും ഒക്കെ കാലന്‍കാത്തിരിക്കുകയാണ് വയനാട്ടുകാരെ. മണ്ണിനോട് മലമ്പനിയോടും പട വെട്ടി ജീവിതം കെട്ടിപ്പൊക്കിയ കുടിയേറ്റ കർഷകരുടെ നാടു കൂടിയാണ് വയനാട്. കാവല്‍മാടങ്ങളും സോളാര്‍വേലികളും സംരക്ഷിച്ചിരുന്ന നാടിപ്പോള്‍ പതിയിരിക്കുന്ന മരണത്തിനുകീഴില്‍ വിറങഅങലിച്ച് നില്‍പ്പാണ്. ഒരു അസുഖം വന്നാൽ പോലും ജീവൻ രക്ഷിക്കാൻ ചുരമിറങ്ങേണ്ട ഗതികേട് ഇപ്പോഴും വയനാടൻ ജനതയ്ക്ക് ഉണ്ട്. കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട പോളിന് കൃത്യമായ ചികില്‍സലഭിച്ചില്ലെന്ന ആക്ഷേപം രാഷ്ട്രീയ ആരോപണമല്ല.

പ്രതിഷേധങ്ങള്‍ എല്ലാ അതിരും കടന്നുപോകുന്നത് ഇവിടെ ജീവനും മരണത്തിനുമിടയിലാണ് ജീവിതമെന്ന തിരിച്ചറിവിലാണ്. വയനാടിന് വേണ്ടത് വന്യജീവി ശല്യം പരിഹരിക്കാനുള്ള ശാശ്വത ഇടപെടൽ. കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇതിൽ ഉത്തരവാദിത്വം നടപ്പാക്കണം എന്ന ആവശ്യം ശക്തിപ്പെടുന്നതും ഈ പശ്ചാത്തലത്തിലാണ്. മനുഷ്യ വന്യജീവി സംഘർഷത്തിന്റെ അവസാന ഇരയാകണം പാക്കത്തെ പോൾ എന്ന് ആശിക്കാനേ കഴിയൂ.

Advertisement