ഉപ്പേരിക്കടയ്ക്ക് തീ പിടിച്ചു എൺപത്തിയഞ്ചുകാരന് ദാരുണാന്ത്യം

Advertisement

തിരുവനന്തപുരം. കൈതമുക്കിൽ ഉപ്പേരിക്കടയ്ക്ക് തീ പിടിച്ചു എൺപത്തിയഞ്ചുകാരന് ദാരുണാന്ത്യം. സ്ഥാപനമുടമ അപ്പു ആചാരിയാണ് മരണപ്പെട്ടത്. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു.അപ്പു ആചാരിയുടെ മകൻ കണ്ണൻ, സ്ഥാപനത്തിലെ ജീവനക്കാരനായ പാണ്ഡ്യൻ എന്നിവർക്കാണ് പരിക്കേറ്റത്.കണ്ണന് മുഖത്ത് ഗുരുതരമായ പൊള്ളലേറ്റിട്ടുണ്ട്. ഇരുവരും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.സ്ഥാപനത്തിലെ ഗ്യാസ് സിലിണ്ടർ ചോർന്നതാണ് തീ പിടുത്തത്തിന് കാരണം.