സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസ് റെയ്‌ഡ്, പണം എറിഞ്ഞിട്ടും പിടിവീണു

Advertisement

പാലക്കാട് . ഒലവക്കോട് സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസിൻ്റെ മിന്നൽ പരിശോധനയിൽ കണക്കിൽപ്പെടാത്ത 11,000 രൂപ പിടികൂടി. സബ് രജിസ്ട്രാർ ചുമതലയുള്ള ഹെഡ് ക്ലർക്ക് തൗഫീഖ് റഹ്മാൻ,ഓഫീസ് അസിസ്റ്റന്റ് സുബിത സെബാസ്റ്റ്യൻ എന്നിവരിൽ നിന്നാണ് പണം പിടികൂടിയത്. ഇവർക്കെതിരെ വകുപ്പ് തല നടപടി ആവശ്യപ്പെട്ട് പാലക്കാട് വിജിലൻസ് ഡിവൈഎസ്പി വിജിലൻസ് ഡയറക്ടർക്ക് കത്ത് നൽകി

ഒലവക്കോട് സബ് രജിസ്ട്രാർ ഓഫീസിലെ ജീവനകാർക്കെതിരെ പാലക്കാട്ടെ വിജിലൻസ് സംഘത്തിന് തുടർച്ചയായി പരാതികൾ ലഭിച്ചിരുന്നു. പരിശോധനയ്ക്കായി വിജിലൻസ് എത്തിയതും, ഉദ്യോഗസ്ഥർ പണം ഓഫീസിലെ മേശക്കടിയിലേക്കും, അലമാറകൾക്കിടയിലേക്കും വലിച്ചെറിഞ്ഞു