അമേരിക്കയില്‍ വീണ്ടും മലയാളി കൊലപാതകം

Advertisement

അമേരിക്കയിലെ ന്യൂജേഴ്‌സിയിലെ പരാമസില്‍ മലയാളിയായ മാനുവല്‍ തോമസിനെ (61) മകന്‍ മെല്‍വിന്‍ തോമസ് കുത്തി കൊലപ്പെടുത്തി. 32 കാരനായ മെല്‍വിന്‍ പോലീസിനെ വിളിച്ച് കുറ്റസമ്മതം നടത്തി കീഴടങ്ങി. പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ മലയാളി കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കൊല്ലം സ്വദേശികളായ ഒരു കുടുംബത്തിലെ 4 പേരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

Advertisement