രാഹുല്‍ഗാന്ധി ഇന്ന് വയനാട്ടില്‍. വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ അദ്ദേഹം സന്ദര്‍ശിക്കും. കര്‍ണാടകയില്‍ നിന്നെത്തിയ കാട്ടാന ബേലൂര്‍ മഖ്നയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ വീട് രാഹുല്‍ഗാന്ധി രാവിലെ സന്ദര്‍ശിക്കും.
തുടര്‍ന്ന് കഴിഞ്ഞദിവസം കാട്ടാന ആക്രമണത്തില്‍ മരിച്ച വനംവകുപ്പ് താൽക്കാലിക ജീവനക്കാരൻ പാക്കത്തെ പോളിന്റെ വീട്ടിലെത്തും. തുടര്‍ന്ന് നേരത്തെ കടുവയുടെ ആക്രമണത്തില്‍ മരിച്ച മുടക്കൊല്ലിയിലെ പ്രജീഷിന്റെ വീടും രാഹുല്‍ഗാന്ധി സന്ദര്‍ശിക്കും. ഇതിനു ശേഷം കല്‍പ്പറ്റ പിഡബ്ലിയുഡി
റസ്റ്റ് ഹൗസില്‍ നടക്കുന്ന അവലോകന യോഗത്തില്‍ രാഹുല്‍ഗാന്ധി പങ്കെടുക്കും. ഇതിനുശേഷം 12 മണിയോടെ രാഹുല്‍ ഹെലികോപ്റ്റര്‍ മാര്‍ഗം കണ്ണൂരിലേക്ക് തിരിക്കും. ഉച്ചയോടെ രാഹുല്‍ഗാന്ധി അലഹാബാദിലേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ട്. വയനാട്ടില്‍ വന്യജീവി ആക്രമണത്തില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ്, ഭാരത് ജോഡോ യാത്ര താല്‍ക്കാലികമായി നിര്‍ത്തിവെച്ച് രാഹുല്‍ഗാന്ധി വയനാട്ടിലെത്തുന്നത്.