ക്ഷേത്രത്തിലെ കാണിക്ക വഞ്ചി കുത്തിത്തുറന്ന് പണം മോഷ്ടിച്ചു… രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ തടയാന്‍ ശ്രമിച്ച വയോധികനെ ആക്രമിച്ച പ്രതി പിടിയിൽ

Advertisement

തിരുവനന്തപുരം: കോവളം വാഴമുട്ടം തുപ്പനത്ത്കാവ് രാജരാജേശ്വരി ക്ഷേത്രത്തിലെ കാണിക്ക വഞ്ചി കുത്തിത്തുറന്ന് പണം മോഷ്ടിച്ചയാൾ പോലീസ് പിടിയിൽ. മണക്കാട് കമലേശ്വരം സ്വദേശിയായ ഉണ്ണി എന്ന് വിളിക്കുന്ന അഭിഷേകാണ് (24) തിരുവല്ലം പൊലീസിന്റെ പിടിയിലായത്.
ഇന്നലെ രാവിലെ 10.30 ഓടെയാണ് അഭിഷേക് ക്ഷേത്രത്തിന്റെ മുന്നിലെ പ്രധാന കാണിയ്ക്ക വഞ്ചി കുത്തിത്തുറന്ന് പണം മോഷ്ടിച്ചത്. തുടര്‍ന്ന് പണവുമായി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ തടയാന്‍ ശ്രമിച്ച പ്രദേശവാസിയായ വയോധികനെ പ്രതി ആക്രമിച്ചു.

Advertisement