കാപ്പിൽ ബീച്ചിൽ കുളിക്കുന്നതിനിടയിൽ തിരയിൽപ്പെട്ടു വിദ്യാർത്ഥി മരിച്ചു

Advertisement

തിരുവനന്തപുരം .വർക്കല കാപ്പിൽ ബീച്ചിൽ കുളിക്കുന്നതിനിടയിൽ തിരയിൽപ്പെട്ടു വിദ്യാർത്ഥി മരിച്ചു. ആന്ധ്രാ സ്വദേശി ഇരുപത്തിയൊന്നുകാരൻ സാൻവിക് ആണ് മരണപ്പെട്ടത്. അപകടത്തിൽപ്പെട്ടെ ഇയാളുടെ സുഹൃത്ത് സുഭാഷിനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ഐ. സി.യു വിൽ പ്രവേശിപ്പിച്ചു.ഇന്ന് വൈകുന്നേരം 6.45 ഓടെയാണ് അപകടം. പാലക്കാട് ഐ. ഐ. ടി കോളജ് വിദ്യാർത്ഥികളുടെ 14 പേരടങ്ങുന്ന സംഘമാണ് വിനോദയാത്രയുടെ ഭാഗമായി കാപ്പിൽ ബീച്ചിൽ എത്തിയത്. കടലിൽ കുളിക്കുന്നതിനിടയിൽ തിരയിൽപെട്ട് മുങ്ങി താഴുകയായിരുന്നു.

Advertisement