കൊച്ചി. മസാല ബോണ്ട് ഇടപാടിലെ ഇ.ഡി സമൻസിനെതിരായ കിഫ്ബിയുടെയും തോമസ് ഐസക്കിന്റെയും ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
സമസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹർജികൾ.
അതേ സമയം സമൻസിൽ ഹാജരാകുമോ ഇല്ലയോ എന്നതിൽ ഹർജിക്കാർ കോടതിയിൽ മറുപടി നൽകും.
അറസ്റ്റോ ഭീഷണിപ്പെടുത്തലോ ഒന്നും ഉണ്ടാകില്ലെന്നും സമൻസിന് മറുപടി നൽകിക്കൂടെയെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആരാഞ്ഞിരുന്നു.
മൊഴിയെടുക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്തുമല്ലോയെന്നും
സത്യം പുറത്തു വരുവാൻ വേണ്ടിയല്ലെയെന്നും കോടതി അഭിപ്രായപ്പെട്ടിട്ടുണ്ട്.
നിയമവിരുദ്ധവും ഏകപക്ഷീയവുമായി സമൻസ് അയച്ച് ഇഡി വേട്ടയാടുകയാണെന്നും സിംഗിൾ ബെഞ്ച് നേരത്തെ ഇറക്കിയ ഉത്തരവിന് വിരുദ്ധമാണ് സമൻസ് എന്നുമായിരുന്നു കിഫ്ബിയുടെയും ഐസക്കിന്റെയും ഹർജികളിലെ വാദങ്ങൾ
Home News Breaking News മസാല ബോണ്ട് , കിഫ്ബിയുടെയും തോമസ് ഐസക്കിന്റെയും ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും