കൊച്ചി.ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ കീഴ്ക്കോടതി വിധി ചോദ്യം ചെയ്തുള്ള അപ്പീലുകളിൽ ഹൈക്കോടതി ഇന്ന് വിധി പറയും.
പ്രതികളും സർക്കാരും ടിപിയുടെ ഭാര്യ കെ.കെ.രമ എംഎൽഎയും നൽകിയ അപ്പീലുകളിലാണ് ഡിവിഷൻ ബെഞ്ച് വിധി പറയുക.
കേസിൽ ശിക്ഷിക്കപ്പെട്ട 12 പ്രതികൾ വിചാരണക്കോടതി വിധിക്കെതിരെ നൽകിയ അപ്പീലും, പ്രതികൾക്കു പരമാവധി ശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് സർക്കാരും, പ്രതികളെ വിട്ടയച്ചതിനെതിരെ കെ.കെ.രമ നൽകിയ അപ്പീലുമാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബഞ്ചാണ് അപ്പീലുകളിൽ വിധി പറയുക.. 2012 മേയ് 4നാണ് ആർഎംപി സ്‌ഥാപക നേതാവ് ടി.പി.ചന്ദ്രശേഖരനെ കൊലപ്പെടുത്തിയത്
Home News Breaking News ടിപി ചന്ദ്രശേഖരൻ വധക്കേസിൽ കീഴ്ക്കോടതി വിധി ചോദ്യം ചെയ്തുള്ള അപ്പീലുകളിൽ ഹൈക്കോടതി ഇന്ന് വിധി പറയും