കൊച്ചി.കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് എതിരെ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നയിക്കുന്ന സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്രയ്ക്ക് ഇന്ന്
എറണാകുളത്തേക്ക് പ്രവേശിക്കും.
രണ്ടുദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ ആദ്യദിനം രണ്ടു പൊതുസമ്മേളനങ്ങളാണ് ജില്ലയിലുള്ളത്.
ആലുവ മുൻസിപ്പൽ സ്റ്റാൻഡ് പരിസരത്തെ ജില്ലയിലെ ആദ്യ പൊതുസമ്മേളനം വൈകിട്ട് നാലുമണിക്ക് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമ്മേളനം ഉദ്ഘാടനം ചെയ്യും. വൈകിട്ട് ആറുമണിക്ക് മറൈൻ ഡ്രൈവിൽ നടക്കുന്ന പൊതുസമ്മേളനം തെലുങ്കാന ഉപ മുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമാർക്ക ഉദ്ഘാടനം ചെയ്യും. നാളെ
ജില്ലയിലെ വിവിധ മേഖലകളിൽ നിന്നുള്ള പ്രതിനിധികളുമായി നേതാക്കൾ നാളെ കൂടിക്കാഴ്ച നടത്തും. മൂവാറ്റുപുഴയിലെ സമ്മേളനത്തോടെ ജില്ലയിലെ പര്യടനം നാളെ സമാപിക്കും.