വാർത്താനോട്ടം

Advertisement

2024 ഫെബ്രുവരി 19 തിങ്കൾ

BREAKING NEWS

👉തിരുവനന്തപുരം പേട്ടയിൽ 2 വയസ്സുകാരിയെ കാണാനില്ല; തട്ടികൊണ്ട് പോയതായി പരാതി പോലീസ് അന്വേഷണം തുടങ്ങി

👉 റെയില്‍വേ സ്റ്റേഷന് സമീപം താമസിച്ചിരുന്ന നാടോടി ദമ്പതികളുടെ മകളെയാണ് എടുത്തു കൊണ്ടു പോയതെന്ന് പരാതി ഉയർന്നിരിക്കുന്നത്.

🌴കേരളീയം🌴

🙏പുല്‍പ്പള്ളി സംഘര്‍ഷത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കാട്ടാനാക്രമണത്തില്‍ കൊല്ലപ്പെട്ട പാക്കം സ്വദേശി പോളിന്റെ മൃതദേഹവുമായി നടത്തിയ പ്രതിഷേധത്തിലെ അക്രമസംഭവങ്ങളിലാണ് അറസ്റ്റ്. കുറിച്ചിപ്പറ്റ സ്വദേശി ഷിജു, പുല്‍പ്പള്ളി സ്വദേശി വാസു എന്നിവരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്.

🙏മുഖ്യമന്ത്രിയുടെ മകളുടെ പരാതിയില്‍ ബിജെപി നേതാവ് ഷോണ്‍ ജോര്‍ജിനെതിരെ കേസെടുത്ത് പൊലീസ്. തിരുവനന്തപുരം സൈബര്‍ ക്രൈം
പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. വീണ വിജയന് കനേഡിയന്‍ കമ്പനിയുണ്ടന്ന് സമൂഹമാധ്യമങ്ങളില്‍
വ്യാജ പ്രചരണം നടത്തിയെന്നാണ് പരാതി.

🙏മന്ത്രിക്ക് സെനറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ അധികാരമില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ക്രിമിനലുകളോട് മറുപടി പറയാന്‍ താന്‍ ഇല്ലെന്നും, ചട്ടലംഘനത്തെ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

🙏ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എല്ലാവരെയും ക്രിമിനലായി ചിത്രീകരിക്കുകയാണെന്നും, ഗവര്‍ണറുടെ പരാമര്‍ശനത്തിന് മറുപടി പറഞ്ഞ് തന്റെ നിലവാരം കളയില്ലെന്നും മന്ത്രി ആര്‍ ബിന്ദു. കേരള സര്‍വ്വകലാശാല സെനറ്റ് യോഗത്തില്‍ അധ്യക്ഷത വഹിച്ച ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദുവിനെ ഗവര്‍ണര്‍ ക്രിമിനല്‍ എന്ന് വിശേഷിപ്പിച്ചിരുന്നു എന്നാല്‍ ഇരിക്കുന്ന സ്ഥാനത്തെ കുറിച്ച് ബോധ്യമില്ലാത്തവര്‍ക്ക് മറുപടി നല്‍കാനില്ലെന്ന് മന്ത്രിയും മറുപടി നല്‍കി.

🙏ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മട്ടന്നൂരില്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകരുടെ കരിങ്കൊടി. വയനാട്ടിലേക്ക് പോകുന്നതിനിടെയാണ് മട്ടന്നൂര്‍ – ഇരിട്ടി റോഡില്‍ വെച്ച് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. ഗവര്‍ണര്‍ വാഹനത്തില്‍ നിന്ന് പ്രതിഷേധക്കാരെ കെകൂപ്പിക്കാണിച്ചു.

🙏ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകളുള്‍പ്പെടെ ന്യൂന പക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് നിരവധി പദ്ധതികള്‍ നടപ്പാക്കിയെന്നും, ന്യൂനപക്ഷ ക്ഷേമത്തിന് 84 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

🙏പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കുമ്പോഴാണ് മകളുടെ ഷെല്‍ കമ്പനിയിലേക്ക് കോടിക്കണക്കിന് രൂപ പ്രവഹിച്ചതെന്നും ഒരു നിമിഷം പോലും പിണറായി വിജയന് മുഖ്യമന്ത്രി കസേരയില്‍ ഇരിക്കാന്‍ അര്‍ഹതയില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.

🙏പുത്തൂര്‍ സഹകരണബാങ്കില്‍ ഫിക്സ്ഡ് ഡെപ്പോസിറ്റ് ആയി പണം നിക്ഷേപിച്ചവര്‍ക്ക്, 2002-ല്‍ ബാഗുകള്‍ വിതരണം ചെയ്യാനെന്ന പേരില്‍ ബാങ്കില്‍ നിന്നും പണം തട്ടിയെടുത്ത സെക്രട്ടറിയും ബോര്‍ഡ്
അംഗവും കുറ്റക്കാരെന്ന് തൃശൂര്‍ വിജിലന്‍സ് കോടതി.

🙏വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റ ആദിവാസി ബാലന്‍ ശരത്തിന് സഹായവുമായി രാഹുല്‍ ഗാന്ധി എംപി. അടിയന്തര ചികിത്സാ സഹായമായി 50,000 രൂപ നല്‍കുമെന്നാണ് പ്രഖ്യാപനം.

🙏ഇടുക്കി ജില്ലയിലെ വനാതിര്‍ത്തിയിലുള്ള അയ്യായിരത്തിലധികം ആദിവാസി കുട്ടികളുടെ പഠനം ത്രിശങ്കുവില്‍. സര്‍ക്കാര്‍ നാലുമാസത്തെ കുടിശിക നല്‍കാത്തതിനാല്‍ ഇത്രയും കുട്ടികളെ വിദ്യാവാഹിനി പദ്ധതിയിലൂടെ സ്‌കൂളിലെത്തിക്കുന്ന ഇടുക്കി ജില്ലയിലെ കരാറുകാര്‍ ഇനി പദ്ധതി തുടരനാവില്ലെന്ന മുന്നറിയിപ്പു നല്‍കിയിരിക്കുകയാണ്.

🙏കാട്ടാന ചവിട്ടിക്കൊന്ന അജീഷിന്റെ കുടുംബത്തിന് 15 ലക്ഷം സഹായം പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍. കര്‍ണാടകയില്‍ നിന്ന് റേഡിയോ കോളര്‍ ഘടിപ്പിച്ച് വന്ന ആനയാണ് അജീഷിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്. കര്‍ണാടകയിലെ ഒരു പൗരനായി കണക്കാക്കിയാണ് അജീഷിന്റെ കുടുംബത്തിന് ധനസഹായം നല്‍കുന്നതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

🇳🇪 ദേശീയം 🇳🇪

🙏തമിഴ്‌നാട്ടില്‍ പഞ്ഞിമിട്ടായിയുടെ വില്‍പ്പന നിരോധിച്ചു. ക്യാന്‍സറിന് കാരണമാകുന്ന രാസവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് തമിഴ്‌നാട് ആരോഗ്യമന്ത്രി എം സുബ്രഹ്‌മണ്യനാണ് പഞ്ഞിമിട്ടായിയുടെ വില്‍പ്പന നിരോധിച്ചതായി അറിയിച്ചിരിക്കുന്നത്.

🙏വിവാദമായ ചണ്ഡിഗഡ് തിരഞ്ഞെടുപ്പ് കേസില്‍ സുപ്രീം കോടതി ഇന്നു വാദം കേള്‍ക്കാനിരിക്കെ ചണ്ഡിഗഡ് മേയറായ ബിജെപി നേതാവ് മനോജ് സൊന്‍കര്‍ രാജിവച്ചു.

🙏കൊല്‍ക്കത്ത ഹൈക്കോടതിയുടെ ജല്‍പൈഗുരി ബെഞ്ചിന് മുന്നില്‍ കഴിഞ്ഞ ദിവസം എത്തിയത് വിചിത്ര ഹര്‍ജി. അക്ബര്‍ സിംഹത്തെ സീത സിംഹത്തോടൊപ്പം പാര്‍പ്പിക്കരുതെന്നായിരുന്നു ഹര്‍ജി. വിശ്വ ഹിന്ദു പരിഷത്തിന്റെ ബംഗാള്‍ ഘടകത്തിന്റെ ഹര്‍ജി ഈ മാസം 20ന് പരിഗണിക്കും.

🏏കായികം🏏

🙏ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 434 റണ്‍സിന്റെ റെക്കോര്‍ഡ് വിജയം. 196 ന് 2 എന്ന നിലയില്‍ നാലാം ദിനം രണ്ടാമിന്നിംഗ്സ് പുനരാരംഭിച്ച ഇന്ത്യ 430 ന് 4 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു.

🙏 തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും ഡബിള്‍ സെഞ്ചുറി നേടിയ യശസ്വി ജയ്സ്വാളും അര്‍ധസെഞ്ചുറികള്‍ നേടിയ ശുഭ്മാന്‍ ഗില്ലും സര്‍ഫറാസ് ഖാനുമാണ് ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ ഉറപ്പാക്കിയത്.

🙏ഇന്ത്യ ഉയര്‍ത്തിയ 557 റണ്‍സിന്റെ വിജയലക്ഷ്യവുമായി രണ്ടാമിന്നിംഗ്സിറങ്ങിയ ഇംഗ്ലണ്ട് 122 റണ്‍സില്‍ പുറത്തായി. 5 വിക്കറ്റെടുത്ത രവീന്ദ്ര ജഡേജയാണ് ഇംഗ്ലണ്ടിന്റെ നടുവൊടിച്ചത്.

🙏 ഇംഗ്ലണ്ടിനെതിരെ നേടിയ 434 റണ്‍സിന്റെ വിജയം ഇന്ത്യയുടെ ക്രിക്കറ്റ് ടെസ്റ്റ് ചരിത്രത്തിലെ റെക്കോര്‍ഡാണ്.

Advertisement