ഏറ്റുമാന്നൂര്‍. ഭക്തജനങ്ങൾക്ക് നിര്‍വൃതിയായി ഏഴരപ്പൊന്നാന ദർശനം . മഹാദേവ ക്ഷേത്രത്തിൻ്റെ ആസ്ഥാന മണ്ഡപത്തിൽ വെച്ചായിരുന്നു ദർശനം നടന്നത്. ആയിരക്കണക്കിന് ഭക്തരാണ് ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലേക്ക് ദർശനത്തിനായി ഒഴുകിയെത്തിയത്.
.
ഇന്നലെ രാത്രി 11.30 ന് ക്ഷേത്രത്തിനുള്ളിൽ നിന്ന് ഏഴരപ്പൊന്നാനകളെ എഴുന്നള്ളിച്ച് ആസ്ഥാന മണ്ഡപത്തിൽ പ്രതിഷ്ഠിച്ചു.
ഏറ്റുമാനൂരപ്പന്റെ തിടമ്പിന് ഇരുവശമായിട്ടാണ് ഏഴരപ്പൊന്നാനകൾ നിരന്നത്. ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവർ ചടങ്ങുകൾ പൂർത്തിയായതോടെ ഭക്തർക്ക് ദർശനസാഫല്യം.
ചെങ്ങന്നൂർ പൊന്നുരുട്ട മഠത്തിൽ കുടുംബത്തിലെ കാരണവർ വലിയ കാണിക്കയിൽ ആദ്യകാഴ്ച്ച സമർപ്പിച്ചു. ഏഴരപൊന്നാനകളെ ദർശിക്കാൻ വൻ തിരക്കാണ് ഇത്തവണയും ക്ഷേത്രത്തിൽ അനുഭവപ്പെട്ടത്. പുലർച്ചെ രണ്ടിനായിരുന്നു വലിയ വിളക്ക് ദർശനം.20 ന് ആറാട്ടോടെ ഉത്സവം സമാപിക്കും