വയനാട്. മാനന്തവാടിയിലെ ആളെക്കൊല്ലി കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടാനുള്ള വനം വകുപ്പിന്റെ ദൗത്യം പത്ത് ദിവസം പിന്നിട്ടു. രണ്ട് ദിവസമായി കർണാടക നാഗർഹോള വനമേഖലയിൽ കഴിയുന്ന ആന ഇത് വരെ കേരള വന അതിർത്തിയിലേക്ക് എത്തിയിട്ടില്ല. കേരള അതിർത്തിയിൽ നിന്ന് നാല് കിലോമീറ്ററോളം അകലെയാണ് നിലവിൽ ആനയുള്ളത്. ബേലൂർ മഖ്ന നിൽക്കുന്ന വനത്തിനോട്
ചേർന്ന് ജനവാസ മേഖലയുള്ളതിനാൽ കർണാടക കേരള ടീമുകൾ പ്രദേശത്ത് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.കൂട്ടുണ്ടായിരുന്ന മോഴയാന പോയതോടെ മേഖ്ന ഒറ്റക്കായി. വനത്തിൽ ഒറ്റപ്പെട്ട ആന കൂടുതൽ അക്രമകാരിയായെന്നാണ് ദൗത്യ സംഘം നൽകുന്ന വിവരം. പൊന്തകാടുകൾ നിറഞ്ഞ പ്രദേശത്ത് നിൽക്കുന്ന ആനയെ കേരള അതിർത്തിയിൽ എത്തിച്ച് മയക്കുവെടി വയ്ക്കാനാണ് ദൗത്യ സംഘത്തിന്റെ നീക്കം. കഴിഞ്ഞ നാല് ദിവസമായി വെറ്റിനറി സർജ്ജൻ അരുൺ സഖറിയ ദൗത്യ സംഘത്തോടൊപ്പമുണ്ട്