കുട്ടിയെ തട്ടിക്കൊണ്ടുപോയത് ആര്, വട്ടം കറങ്ങി പൊലീസ്

Advertisement

തിരുവനന്തപുരം. പേട്ടയിൽ  രണ്ട് വയസുകരിയെ കാണാതായ സംഭവം തട്ടിക്കൊണ്ടുപോകലായി സ്ഥിരീകരിച്ച് പ്രതികൾക്കായി  അന്വേഷണം ഊർജ്ജിതമാക്കി പൊലീസ് . കുട്ടിയുടെ തിരോധാനത്തിന്റെ പിന്നിൽ ആരെന്നുള്ളതാണ് പൊലീസ് പ്രധാനമായും പരിശോധിക്കുന്നത്. കുട്ടിയെ കണ്ടെത്തിയ ബ്രഹ്മോസിന് സമീപത്തെ സി.സി.ടി.വി
ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസ് പരിശോധിച്ച് വരുകയാണ്. സി. സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് പ്രതികളെ കുറിച്ചുള്ള സൂചന ലഭിക്കുമെന്നാണ് പ്രതീക്ഷ. രണ്ടുവയസ്സുകാരിയെ കണ്ടെത്തിയ പ്രദേശത്ത് കഴിഞ്ഞ ദിവസം പൊലീസ് നായയുടെ സഹായത്തോടെ പരിശോധനകള്‍ നടത്തിയിരുന്നു. കുട്ടിയെ ഉപേക്ഷിച്ച സ്ഥലത്ത് നിന്നും 400 മീറ്റര്‍ ദൂരത്താണ് പൊലീസ് നായ ഓട്ടം നിര്‍ത്തിയത്. ഐടിഐ ജംഗ്ഷനടുത്ത് മൈത്രി നഗറിലാണ് പൊലീസ് നായ നിന്നത്.

Advertisement