വാർത്താനോട്ടം

Advertisement

2024 ഫെബ്രുവരി 20 ചൊവ്വ

BREAKING NEWS

👉ബംഗ്ലൂരുവിൽ കമ്മനഹള്ളിയിൽ ബൈക്ക് ഡിവൈഡറിലിടിച്ച് കൊല്ലം സ്വദേശികളായ രണ്ട് ആൽബി ജി ജേക്കബ് ,വിഷ്ണുകുമാർ എന്നീ വിദ്യാർത്ഥികൾ മരിച്ചു.

👉ചേർത്തലയിൽ ഭാര്യയെ പെട്രോ’ൾ ഒഴിച്ച് തീകൊളുത്തിയ ഭർത്താവിനെ ആശുപത്രിയിൽ സന്ദർശിച്ച് മജിസ്ട്രേറ്റ് മൊഴി രേഖപ്പെടുത്തി.

👉ബേലൂർ മഖ്ന ജനവാസ മേഖലയിൽ നിന്ന് കർണ്ണാടക വന മേഖലയിലേക്ക് കടന്നു. ഇന്ന് പുലർച്ചെ 3 മണിയോടെ ആന ജനവാസ മേഖലയിൽ എത്തിയിരുന്നു.

👉മഞ്ചേരിയിൽ ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയ സംഭ ത്തിൽ ഇതര സംസ്ഥാനക്കാരായ രണ്ട് പേർ അറസ്റ്റിൽ

👉വനം മന്ത്രി വയനാട്ടിൽ. ചെയ്യേണ്ട കാര്യങ്ങൾ ചെയ്തിട്ടുണ്ട്. ഇതു വരെ എത്താതിരുന്നത് പ്രത്യക കാരണങ്ങൾ കൊണ്ടെന്നും എ കെ ശശീന്ദ്രൻ

🌴കേരളീയം🌴

🙏സംസ്ഥാനത്തിന് കേന്ദ്ര വിഹിതം നല്‍കണമെങ്കില്‍ കേരളം നല്‍കിയിട്ടുള്ള കേസ് പിന്‍വലിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടതായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ഹര്‍ജി പിന്‍വലിച്ചാലേ വിഹിതം തരികയുള്ളൂ എന്ന് പറയുന്നത് ശരിയല്ല.

🙏തലസ്ഥാനത്ത് തട്ടിക്കൊണ്ടുപോയ രണ്ട് വയസുകാരിയെ കണ്ടെത്തി. കൊച്ചുവേളി റെയില്‍വേ സ്റ്റേഷന് സമീപത്തു നിന്നുള്ള ഓടയില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.

🙏പകല്‍ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ താഴിലാളികളുടെ തൊഴില്‍ സമയം പുനര്‍ ക്രമീകരിച്ചുകൊണ്ട് ലേബര്‍ കമ്മീഷണറുടെ ഉത്തരവ്. പകല്‍ സമയം വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഉച്ചയ്ക്ക് 12 മണി മുതല്‍ മൂന്നു മണി വരെ വിശ്രമമായിരിക്കും.

🙏കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ അസ്സോസിയേറ്റ് പ്രൊഫസറായി പ്രിയ വര്‍ഗീസിനെ നിയമിച്ചത് ശരിവെച്ച ഹൈക്കോടതി ഉത്തരവില്‍ യുജിസി ചട്ടം തെറ്റായി വ്യാഖ്യാനിച്ചതായി തോന്നുന്നുവെന്ന് സുപ്രീംകോടതിയുടെ വാക്കാല്‍ പരാമര്‍ശം. യുജിസി ചട്ടത്തിലെ 3 (11) വകുപ്പ് തെറ്റായി വ്യാഖ്യാനിച്ചാണ് ഹൈക്കോടതി ഉത്തരവിറക്കിയത് എന്നാണ് വാദം കേട്ട ബെഞ്ചിലെ അംഗമായ ജസ്റ്റിസ് സഞ്ജയ് കരോള്‍ വാക്കാല്‍ നീരീക്ഷിച്ചത്.

🙏ഷൊര്‍ണൂരിലെ ഒന്നര വയസുകാരിയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തല്‍. കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. സംഭവത്തില്‍ അമ്മ ശില്‍പയെ പൊലീസ് അറസ്റ്റ് ചെയ്തു.

🙏മസാലബോണ്ട് കേസില്‍ തോമസ് ഐസക്ക് ഹാജരായേ മതിയാകൂവെന്ന് ഇ.ഡി. എന്തൊക്കെയാണ് സംഭവിച്ചതെന്ന് ഐസക്കിനറിയാം. അറസ്റ്റുള്‍പ്പെടെ ഉണ്ടാകില്ലെന്നും ഇഡി ഹൈക്കോടതിയെ അറിയിച്ചു.

🙏കെഎസ്ആര്‍ടിസിയെ ലാഭകരമാക്കാനുള്ള യജ്ഞത്തില്‍ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. ഷെഡ്ഡില്‍ കിടക്കുന്ന 836 വണ്ടികള്‍ പണിയെല്ലാം തീര്‍ത്ത് പുറത്തിറക്കാനുള്ള ശ്രമത്തിലാണ് കെഎസ്ആര്‍ടിസി. അതില്‍ 80 വണ്ടികള്‍ ഉടനെ തന്നെ പണിയെല്ലാം തീര്‍ത്ത് പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു.

🙏പ്രധാനമന്ത്രിക്ക് രാജ്യത്തിന്റെ നേട്ടങ്ങളെ പറ്റി പറയാന്‍ ഇല്ലെന്നും ക്ഷേത്രങ്ങളുടെ പേരില്‍ രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

🙏കണ്ണൂരില്‍ ഗവര്‍ണര്‍ക്കെതിരെ എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം. വയനാട്ടില്‍ വന്യജീവി ആക്രമണത്തില്‍ മരണപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ച് മടങ്ങും വഴി മട്ടന്നൂരില്‍ വച്ചാണ് ഗവര്‍ണര്‍ക്ക് നേരെ പ്രതിഷേധമുണ്ടായത്.

🇳🇪 ദേശീയം 🇳🇪

🙏നാലാംവട്ട മന്ത്രിതല ചര്‍ച്ചയില്‍ സര്‍ക്കാര്‍ മുന്നോട്ടുവച്ച അഞ്ചുവര്‍ഷ ഫോര്‍മുലയെ തള്ളി കര്‍ഷക സംഘടനകള്‍. സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തില്‍ ആശ്വസിക്കാനൊന്നുമില്ലെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ നിലപാടെടുത്തു. ഈ സാഹചര്യത്തില്‍ നാളെ ദില്ലി ചലോ മാര്‍ച്ച് തുടങ്ങുമെന്ന് കര്‍ഷക നേതാക്കള്‍ വ്യക്തമാക്കി.

🙏കേരളത്തിന് 13,600 കോടി രൂപ വായ്പയെടുക്കാന്‍ കൂടി അനുമതി നല്‍കാമെന്നും ഇതിന് സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിക്കണമെന്നും കേന്ദ്രം. എന്നാല്‍ ഹര്‍ജി പിന്‍വലിക്കില്ലെന്നും കേരളത്തിന് അര്‍ഹതപ്പെട്ടതാണ് ആവശ്യപ്പെടുന്നതെന്നുമെന്ന നിലപാടിലാണ് കേരള സര്‍ക്കാര്‍.

🙏ജാര്‍ഖണ്ഡിലെ സെറൈകെല – ഖര്‍സ്വാന്‍ ജില്ലയില്‍ ഭര്‍ത്താവുമായുള്ള വഴക്കിനെ തുടര്‍ന്ന് യുവതി മൂന്ന് കുട്ടികളെയും എടുത്ത് കിണറ്റില്‍ ചാടി. ഓടിക്കൂടിയ നാട്ടുകാര്‍ യുവതിയെ രക്ഷപ്പെടുത്തിയെങ്കിലും കുട്ടികള്‍ മൂന്ന് പേരും മരിച്ചു.

🙏ഓപ്പറേഷന്‍, മാനേജ്‌മെന്റ് ആന്‍ഡ് ഡെലിവറി എഗ്രിമെന്റ് അനുസരിച്ച് വിമാനം ലാന്‍ഡ് ചെയ്ത് 10 മിനിറ്റിനുള്ളില്‍ ആദ്യത്തെ ചെക്ക്-ഇന്‍ ബാഗും 30 മിനിറ്റിനുള്ളില്‍ അവസാന ബാഗും ബെല്‍റ്റില്‍ ഉണ്ടെന്ന് ഉറപ്പാക്കാന്‍ വിമാനക്കമ്പനികള്‍ക്ക് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി നിര്‍ദേശം നല്‍കി.

🙏കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. തിരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് ആത്മവിശ്വാസമുണ്ടെങ്കില്‍ രാഹുല്‍ വയനാട്ടിലല്ല, ഉത്തര്‍പ്രദേശിലെ അമേഠിയില്‍ നിന്ന് മത്സരിക്കണമെന്നാണ് സ്മൃതി ഇറാനിയുടെ വെല്ലുവിളി.

🙏കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തക സമിതി അംഗമായ രാജസ്ഥാനിലെ എംഎല്‍എ മഹേന്ദ്രജീത് സിംഗ് മാളവ്യ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നു. പ്രതിപക്ഷ നേതൃ സ്ഥാനത്തിനായി അവകാശം ഉന്നയിച്ചിരുന്ന ഇദ്ദേഹത്തെ കോണ്‍ഗ്രസ് ദേശീയ നേതൃത്വം പരിഗണിക്കാത്തതില്‍ രോഷാകുലനായാണ് പാര്‍ട്ടി വിട്ടത്.

🙏ചണ്ഡീഗഢ് മേയര്‍ തിരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പറില്‍ കൃത്രിമം കാണിച്ച് 8 വോട്ടകള്‍ അസാധുവാക്കിയ വരണാധികാരി അനില്‍ മസീഹിനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് സുപ്രീം കോടതി. ഛണ്ഡീഗഡ് മേയര്‍ തെരഞ്ഞെടുപ്പില്‍ നടന്നത് ഗുരുതര വീഴ്ചയെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു.

🏏കായികം🏏

🙏ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാതെ ഐപിഎല്ലിന് തയ്യാറെടുക്കുന്ന താരങ്ങളെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കില്ലെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ

Advertisement