പാലക്കാട്ടെ ഊരുവിലക്ക് കേസിൽ എൽ സി സെക്രട്ടറിയെ അവധിയിൽ വിട്ട് സിപിഎം

Advertisement

പാലക്കാട് .കൊടുമ്പില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയേയും മകനേയും ഊര് വിലക്കിയ സഭവത്തില്‍, നടപടിക്ക് നേതൃത്വം നല്‍കിയ എല്‍സി സെക്രട്ടറിയെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ച് പാര്‍ട്ടി നേതൃത്വം.താക്കീത് നല്‍കണമെന്ന ഒരു വിഭാഗത്തിന്റെ ആവശ്യം നിരാകരിച്ചാണ് നിര്‍ബന്ധിത അവധി.സംഭവത്തില്‍ ഇരയാക്കപ്പെട്ട കുടുംബം നിയമനടപടി ആരംഭിച്ചു


പാര്‍ട്ടി കുടുംബത്തെ വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ എല്‍സി സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഊരുവിലക്കിയ സംഭവത്തിലാണ് പാര്‍ട്ടി നടപടി.ലോക്കല്‍ കമ്മറ്റി സെക്രട്ടറിയെ ഒരു മാസത്തെ നിര്‍ബന്ധിത അവധിയിലാണ് പ്രവേശിപ്പിച്ചത്.മറ്റൊരംഗത്തിന് താത്ക്കാലിക ചുമതലയും നല്‍കി,വിഷയത്തില്‍ ജില്ലാ നേതൃത്വം നേരിട്ടിടപെട്ടേക്കും എന്ന സൂചനക്കിടെയാണ് പ്രാദേശിക നേതൃത്വത്തിന്റെ തിരക്കിട്ട നടപടി.വിഷയത്തില്‍ തങ്ങളെ ഊരുവിലക്കിയ ആളുകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് ഇരയാക്കപ്പെട്ട കുടുംബം.കഴിഞ്ഞദിവസം ജില്ലാ പൊലീസ് മേധാവിയെക്കണ്ട കുടുംബം നിയമപരമായ സാധ്യതകളും തേടുന്നുണ്ട്.വ്യാജപരാതിയുടെ അടിസ്ഥാനത്തില്‍ ഊരുവിലക്കപ്പെട്ട കുടുംബത്തോട് ഒരു ലക്ഷം രൂപ തെറ്റുപണം കെട്ടിവെക്കണമെന്നാണ് സമുദായം ആവശ്യപ്പെട്ടിരുന്നത്