പെരുമ്പാവൂർ സിഗ്നൽ ജംഗ്ഷനിൽ ടോറസ് കയറി സ്ത്രീമരിച്ചു

Advertisement

പെരുമ്പാവൂർ. സിഗ്നൽ ജംഗ്ഷനിൽ വീണ്ടും വാഹനാപകടം. ലോറികയറി കാൽനട യാത്രക്കാരി മരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല.ടോറസ് ഇടിച്ചാണ് അപകടം. പച്ചക്കറി വാങ്ങിയശേഷം റോഡ് മുറിച്ച് കടക്കുമ്പോഴാണ് അപകടമുണ്ടായത്

ടോറസ് ഇവരുടെ ദേഹത്തുകൂടി കടന്നു പോയി. പെരുമ്പാവൂർ പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് പ്രദേശത്ത് ഗതാഗത തടസ്സവും അനുഭവപ്പെട്ടു. കഴിഞ്ഞദിവസം കോളേജിൽനിന്ന് ടൂർ പോയ ബസ്സും, ചരക്ക് ലോറിയും തമ്മിൽ ഇടിച്ച് അപകടം ഉണ്ടായതും ഇവിടെയാണ്