വന്യമൃഗ ആക്രമണം, യുഡിഎഫിൻ്റെ നേതൃത്വത്തിൽ വയനാട് കലക്ടറേറ്റിന് മുന്നിൽ രാപ്പകൽ സമരം

Advertisement

വയനാട്. വന്യമൃഗ ആക്രമണത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടപടി സ്വീകരിക്കുന്നിലെന്ന് ആരോപിച്ച് യുഡിഎഫിൻ്റെ നേതൃത്വത്തിൽ വയനാട് കലക്ടറേറ്റ് മുന്നിൽ രാപ്പകൽ സമരം. അക്രമകാരികളായ വന്യമൃഗങ്ങളെ വെടിവെച്ചു കൊല്ലണമെന്ന് കെ.മുരളീധരൻ എം.പി. വനം മന്ത്രി വൻ പരാജയം എന്നും രാജിവച്ചൊഴിയണമെന്ന് കെ മുരളീധരൻ സമരം ഉദ്ഘാടനം ചെയ്ത് കൊണ്ട് പറഞ്ഞു.അതെ സമയം വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന്
കർണാടക സർക്കാർ നഷ്ടപരിഹാരം നൽകിയതിന് എതിരെ ബിജെപി കർണാടക ഘടകം രംഗത്ത് എത്തി.

തുടർച്ചയായുള്ള വന്യജീവി ആക്രമണത്തിൽ വയനാട്ടിലെ ജനതയുടെ സ്വൈര്യ ജീവിതം നഷ്ടപ്പെട്ട സാഹചര്യത്തിലാണ് UDF രാപ്പകൽ സമരവുമായി രംഗത്ത് എത്തിയത്.ജില്ലയുടെ വിവിധ ഇടങ്ങളിൽ നിന്നായി നൂറുകണക്കിന് പ്രവർത്തകരാണ് സമരത്തിൽ അണിചേർന്നത്. കെ മുരളീധരൻ എംപി സമരം ഉദ്ഘാടനം ചെയ്തു.

മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ചു.
UDF രാപ്പകൽ സമരത്തിൽ സർക്കാരിനെതിരെ അതിരൂക്ഷവിമർശനമാണ് ചെന്നിത്തല
ഉന്നയിച്ചത്.

അതെ സമയം കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന്
കർണാടക സർക്കാർ നഷ്ടപരിഹാരം നൽകിയതിന് എതിരെ ബിജെപി കർണാടക ഘടകം രംഗത്ത് എത്തി. കർണാടകയിലെ ജനങ്ങളുടെ നികുതിപ്പണം ഗാന്ധി കുടുംബത്തിന്റെ നിർദേശം അനുസരിച്ച് ധൂർത്ത് അടിക്കുന്നുവെന്നാണ് വിമർശനം.

Advertisement