യുഡിഎഫ് എന്ന് കളം നിറയും

Advertisement

തിരുവനന്തപുരം .ലോക്സഭാ തെരഞ്ഞെടുപ്പിൽ മുസ്ലിംലീഗിന് മൂന്നാം സീറ്റ് നൽകിയേക്കില്ല. രണ്ട് സീറ്റേ നൽകൂവെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചതായാണ് സൂചന. എന്നാൽ രാജ്യസഭാ സീറ്റ് നൽകിയേക്കും ‘. ലീഗിന്റെ മൂന്നാം സീറ്റ് ആവശ്യത്തിൽ യു ഡി എഫിലെ സീറ്റ് വിഭജന ചർച്ചകൾ വഴിമുട്ടിയിട്ടില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. സിപിഐഎം ഈ മാസം 27 നും സിപിഐ ഈ മാസം 26നും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും.

ലോക്സഭാ തെരഞ്ഞെടുപ്പിൽ ആദ്യം കളംനിറയും എന്ന് പ്രഖ്യാപിച്ചത് യുഡിഎഫ്. മറ്റെല്ലാ മുന്നണികളും 20 സീറ്റുകളിലെയും സ്ഥാനാർത്ഥികളെ സംബന്ധിച്ച് ഏകദേശ ധാരണയിലേക്ക് എത്തുമ്പോൾ യുഡിഎഫിൽ ഇതുവരെ സീറ്റ് വിഭജനം പോലും പൂർത്തിയാക്കാൻ ആയിട്ടില്ല. മുസ്ലിംലീഗിന്റെ മൂന്നാം സീറ്റ് ആവശ്യത്തിൽ ചർച്ച വഴിമുട്ടി നിൽക്കുകയാണ്. ലീഗിന് രണ്ട് സീറ്റേ ഉണ്ടാകൂ എന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചിട്ടുണ്ട്. പകരം രാജ്യസഭാ സീറ്റ് നൽകാമെന്നാണ് ധാരണ. എന്നാൽ ഇത് തുറന്നു സമ്മതിക്കാൻ മുസ്ലിം ലീഗ് നേതൃത്വം തയ്യാറായിട്ടില്ല.

കോൺഗ്രസ് മത്സരിക്കുന്ന ആലപ്പുഴ, കണ്ണൂർ എന്നീ സീറ്റുകളിലെ സ്ഥാനാർത്ഥികൾ സംബന്ധിച്ചാണ് ചർച്ചകൾ തുടരുന്നത്.
എൽഡിഎഫിൽ സ്ഥാനാർഥി പ്രഖ്യാപനം ഈ മാസം 27 ഓടെ പൂർത്തിയാവും. സംസ്ഥാന എക്സിക്യൂട്ടീവിന് ശേഷം സിപിഐ 26നും സിപിഐഎം 27 നും സ്ഥാനാർഥികളെ പ്രഖ്യാപിക്കും. സ്ഥാനാർത്ഥിയായി പേരുകൾ പലതും വരുമെന്നും തീരുമാനിക്കുന്നത് പാർട്ടി നേതൃത്വം എന്നും സിപിഐഎം നേതാവ് എം.വി ജയരാജൻ പറഞ്ഞു.

ബിജെപിയും ഉടൻ സ്ഥാനാർത്ഥി പ്രഖ്യാപനത്തിലേക്ക് കടക്കും. കേരളത്തിലെ കോൺഗ്രസിന്റെ തകർച്ച ബിജെപിക്ക് ഗുണം ചെയ്യും എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു.