എറണാകുളം കളക്ടറേറ്റിലെ ഫ്യൂസ്  കെഎസ്ഇബി ഊരി

Advertisement

കൊച്ചി . കുടിശ്ശിക അടയ്ക്കാത്തതിനെ തുടർന്ന് എറണാകുളം കളക്ടറേറ്റിലെ ഫ്യൂസ് ഊരി കെഎസ്ഇബി. 34 ഓഫിസുകളുടെ പ്രവർത്തനം അവതാളത്തിലായി. 42 ലക്ഷം രൂപയോളമാണ് കുടിശികയായി
നൽകാനുള്ളത്. പ്രതിസന്ധി ഉടൻ പരിഹരിക്കുമെന്ന് ജില്ല കളക്ടർ എൻ എസ് കെ ഉമേഷ്‌ അറിയിച്ചു.


രാവിലെ ജീവനക്കാർ എത്തി ഓഫിസിലേ സ്വിച്ചുകൾ ഓണാക്കിയപ്പോൾ എല്ലാം നിശ്ചലം. കാരണം അന്വേഷിച്ചപ്പോഴാണ് KSEB ഫ്യൂസ് ഊരിയ വിവരം അറിഞ്ഞത്.
ഒന്നും രണ്ടും അല്ല 30 അധികം സർക്കാർ സ്ഥാപനങ്ങളാണ് ഇരുട്ടിലായത്.ജലസേചന വിഭാഗം, പിആർഡി, പട്ടികജാതി വികസനവകുപ്പ് , ലൈഫ് മിഷൻ,ക്ഷീര വികസന വകുപ്പ് ഓഫീസുകളിലാണ് പ്രതിസന്ധി നേരിട്ടത്.



42 ലക്ഷം രൂപ വൈദ്യുതി കുടിശിക അടയ്ക്കാനുണ്ട്. സർക്കാരിൽ നിന്നും തുക ലഭിച്ചില്ലെന്നാണ് ജില്ലാ കളക്ടറുടെ വിശദീകരണം.

കുടിശിക തുക അടക്കണം എന്ന് ആവശ്യപ്പെട്ട്  മുന്നറിയിപ്പ് നൽകിയിരുന്നതയാണ് KSEB യുടെ വിശദീകരണം.